അവിശ്വാസ പ്രമേയം: ചര്‍ച്ച 12 മണിക്കൂര്‍

ന്യൂഡല്‍ഹി: മണിപ്പുര്‍ കലാപത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ചചെയ്യും. ലോക്‌സഭാംഗത്വം പുനസ്ഥാപിക്കപ്പെട്ടതിനു പിന്നാലെ സഭയില്‍ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ചര്‍ച്ച തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സഭയിലെത്തില്ല. വ്യാഴാഴ്ച പ്രധാനമന്ത്രി സഭയില്‍ മറുപടി നല്‍കും. പാര്‍ലമെന്റ് സമ്മേളനം ജൂലൈ 20ന് ആരംഭിച്ചതു മുതല്‍ മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

ലോക്‌സഭയില്‍ ബിജെപിക്ക് കേവലഭൂരിപക്ഷമുള്ളതിനാല്‍ അവിശ്വാസം പാസാവില്ലെങ്കിലും മണിപ്പുര്‍ കലാപത്തില്‍ രണ്ടുദിവസങ്ങളായി നടക്കുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി മറുപടി പറയുമെന്നതാണ് പ്രതിപക്ഷത്തിന്റെ നേട്ടം. അവിശ്വാസപ്രമേയത്തില്‍ 12 മണിക്കൂറോളമാണ് ചര്‍ച്ച നടക്കുക. ആറ് മണിക്കൂര്‍ 41 മിനിറ്റ് ബിജെപിക്കും ഒരുമണിക്കൂര്‍ 16 മിനിറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും ലഭിക്കും. അമിത് ഷാ, നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജ്ജു തുടങ്ങി അഞ്ച് മന്ത്രിമാര്‍ ചര്‍ച്ചയില്‍ സംസാരിക്കും. അഞ്ച് ബിജെപിഎംപിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും.

മേയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 170ല്‍ അധികം മനുഷ്യര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് മനുഷ്യര്‍ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍, പ്രധാനമന്ത്രിയുടെ ശ്രദ്ധ കൂടുതലായി ലഭിക്കേണ്ട മറ്റൊരു വിഷയവുമില്ലെന്നാണു പ്രതിപക്ഷത്തിന്റെ നിലപാട്. മണിപ്പുര്‍ വിഷയത്തില്‍ ചര്‍ച്ചയില്‍ നിന്നും പ്രതിപക്ഷം ഓടിയൊളിക്കുകയാണെന്നാണു ഡല്‍ഹി ഭരണനിയന്ത്രണ ബില്ലിലെ ചര്‍ച്ചയ്ക്കിടെ ഇന്നലെ അമിത് ഷാ പറഞ്ഞത്.

കഴിഞ്ഞ 26നാണ് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയി അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ ഓംബിര്‍ള ഇത് അംഗീകരിക്കുകയായിരുന്നു. സഭയില്‍ എന്‍ഡിഎയ്ക്ക് 332 എംപിമാരാണുള്ളത്. ഇന്ത്യ സഖ്യത്തില്‍ ഉള്ളത് 144 എംപിമാരാണ്.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊളറാഡോ: അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തീപിടുത്തം...

രഹസ്യ ഫോൺ പിടിച്ചു; 15കാരി പോയത് കിലോമീറ്ററുകൾക്കപ്പുറത്തുള്ള കാമുകനെ കാണാൻ

മഞ്ചേരി: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പോലീസ്....

കൊല്ലത്ത് കാണാതായ 13 കാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് കുട്ടി

കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് ഇന്നലെ കാണാതായ 13 കാരിയെ കണ്ടെത്തി....

വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

യൂറോപ്പ് :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അന്താരാഷ്ട്ര...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!