തിരുവനന്തപുരം: മുതലപ്പൊഴിയില്‍ നിന്ന് മത്സ്യബന്ധത്തിന് പോയ കടലമ്മ എന്ന വള്ളത്തിന്റെ വാല്‍വില്‍ ചോര്‍ച്ച കണ്ടെത്തി. 30 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുള്ളത്. വള്ളത്തിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.ആഴക്കടലിലായതിനാല്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ സഹായം തേടിയിരിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍.
ശാന്തിപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. കരയില്‍ നിന്ന് 19 നോട്ടിക്കല്‍ മൈല്‍ അകലെയാണ് വള്ളം ഉള്ളത്. ആറു മണിക്കാണ് ഈ വള്ളം മുതലപ്പൊഴിയില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയത്. തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിലേക്കെത്തിക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്.