അയർലണ്ടിൽ ദാരുണസംഭവം ! അക്രമിയിൽ നിന്നും അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റു 8 വയസ്സുകാരി പെൺകുട്ടിക്ക് ദാരുണാന്ത്യം

അയർലണ്ടിൽ അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 8 വയസ്സുകാരിയായ പെൺകുട്ടി കുത്തേറ്റു മരിച്ചു. വെക്സ്ഫോർഡിലെ ന്യൂ റോസിൽ, മാലികിക അൽ കതിബ് എന്ന എട്ടു വയസ്സുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി വീട്ടിൽ ഉണ്ടായ ആക്രമണത്തിനിടെയാണ് സംഭവം. 8-year-old girl dies after being stabbed while trying to save her mother from attacker

മാതാവിന് നേരെ കത്തി ഉപയോഗിച്ചുള്ള ആക്രമണം നടക്കുന്നത് കണ്ട മാലികിക, അമ്മയെ രക്ഷിക്കാനായി ഓടിയെത്തിയപ്പോൾ പ്രതി കത്തിയുമായി കുട്ടിയെ ആക്രമിക്കുകയായിരുന്നു. . തുടർന്ന് കുട്ടിക്ക് രണ്ടിലധികം കുത്തേറ്റതായി റിപ്പോർട്ടിൽ പറയുന്നു.

സംഭവ സ്ഥലത്ത് 30-കളിൽ പ്രായമുള്ള മറ്റൊരു പുരുഷനെയും ചെറിയ പരിക്കുകളോടെ കണ്ടെത്തിയിട്ടുണ്ട്.
ഇയാളാണ് കുറ്റ കൃത്യം ചെയ്തിരിക്കുന്നതെന്ന് സംശയിക്കുന്നതായി ഗാര്‍ഡ വൃത്തങ്ങള്‍ അറിയിച്ചു.

ഇയാള്‍ വാട്ടർഫോർഡ് സർവകലാശാല ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി ചികിത്സയിൽ ആയിരുന്നു. ഈ വ്യക്തി മിഡിൽ ഈസ്റ്റ് നിന്നുള്ള ആളാണെന്നും, എന്നാൽ കുറെ വർഷങ്ങളായി ന്യൂ റോസിൽ താമസിക്കുന്നതായും ഗാര്‍ഡ പറഞ്ഞു.

മാലികികയുടെ അമ്മ അലിഷ, ഐറിഷ് വംശജയും ഇസ്ലാമിലേക്ക് മതം മാറിയയാളുമാണ്. ആക്രമണത്തിൽ മാലികികയ്ക്ക് ഗുരുതരമായ പരിക്കേറ്റു. പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ അവളെ രക്ഷിക്കാൻ ഉടൻ ശ്രമിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാല്‍ വാട്ടർഫോർഡ് സർവകലാശാല ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, തിങ്കളാഴ്ച പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.

മാലികികയുടെ അമ്മ അലിഷക്കും ആക്രമണത്തിൽ പരിക്കേറ്റു. അവരെ തിങ്കളാഴ്ച രാത്രി വാട്ടർഫോർഡ് സർവകലാശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മാലികിക വിദ്യാർത്ഥിയായിരുന്ന ന്യൂ റോസ് എഡ്യൂക്കേറ്റ് ടുഗതർ നാഷണൽ സ്കൂൾ സംഭവത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

രണ്ട് മണിക്കൂറിന് കാമുകന് വാടക 18,000 രൂപ

രണ്ട് മണിക്കൂറിന് കാമുകന് വാടക 18,000 രൂപ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ കാലഘട്ടത്തിലാണ്...

കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം കോട്ടയം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20ന്...

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു വിഴിഞ്ഞത്ത് മീൻപിടിത്തത്തിനിടെ ശാരിരീക അസ്വസ്ഥതയുണ്ടായി വളളത്തിൽ...

ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി

ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഒട്ടേറെ ഫീച്ചറുകളുമായി...

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ പെരുമ്പാവൂർ: അങ്കമാലിയിൽ നിന്നു പെരുമ്പാവൂരിലെത്തി...

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി കൊല്ലം: അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയെ...

Related Articles

Popular Categories

spot_imgspot_img