ശനിയാഴ്ച വൈകീട്ട് ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ശേഷം നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ അബുദാബിയിൽ താമസക്കാരനായ ഇന്ത്യൻ പ്രവാസിയ്ക്ക് 8.2 കോടി രൂപ ( ഒരു മില്യൺ ഡോളർ ) ലഭിച്ചു. ഇൻഷ്വറൻസ് കമ്പനിയിൽ ജീവനക്കാരനായ സുനിൽ നയ്യാർ(60) നാണ് നറുക്കെടുപ്പിലൂടെ ഒരു മില്യൺ ഡോളർ ലഭിച്ചത്. ഫെബ്രുവരി 21 – ന് ഓൺലൈനായി വാങ്ങിയ 0971 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 1999 ൽ മില്ലേനിയം മില്യണയർ തുടങ്ങിയ ശേഷം വിജയിയാകുന്ന 225 മത്തെ ഇന്ത്യക്കാ രനാണ് സുനിൽ നയ്യാർ.