മികച്ച മലയാള ചിത്രം ‘ഉള്ളൊഴുക്ക്’
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. 332 ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചിരുന്നത്. മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് നേടി.
ഉള്ളൊഴുക്ക് സിനിമയിലെ പ്രകടനത്തിലൂടെ ഉര്‍വശി മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. പൂക്കാലം സിനിമയിലെ അഭിനയത്തിലൂടെ സഹനടനുള്ള പുരസ്‌കാരത്തിന് വിജയരാഘവന്‍ അർഹനായി.
മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്കാരം 2018-ലൂടെ മോഹൻദാസ് സ്വന്തമാക്കി.
2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡിനായി പരിഗണിച്ചിരിക്കുന്നത്.
കൊവിഡിനെ തുടര്‍ന്നായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇടവേള വരികയായിരുന്നു. 2024ലെ അവാര്‍ഡും ഈ വര്‍ഷം തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.
Summary: 71st National Film Awards: Malayalam film “Ullozhukku” directed by Christo Tomy wins Best Malayalam Film.