തൃശൂരിൽ മതിൽ ഇടിഞ്ഞുവീണ് 7 വയസ്സുകാരിക്ക് ദാരുണാന്ത്യം. പാവറട്ടി വെങ്കിടങ്ങ് കരുവന്തലയിൽ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനാഘോഷം നടക്കുന്നതിനിടെയാണ് സംഭവം. മതിലിനടുത്തു കുട്ടികൾ കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു.(A 7-year-old girl met a tragic end when a wall collapsed in Thrissur)
കരുവന്തല മാമ്പ്ര തൊട്ടിപ്പറമ്പിൽ മഹേഷ് കാർത്തികേയന്റെ മകൾ ദേവീഭദ്ര ആണു മരിച്ചത്. ദേവീഭദ്രയ്ക്കൊപ്പം സഹോദരൻ കാശിനാഥനും (9) മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു.
ഇവരും മതിലിനടിയിൽ പെട്ടെങ്കിലും പരുക്ക് സാരമുള്ളതല്ല.വെങ്കിടങ്ങ് ശ്രീശങ്കരനാരായണ എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഒപ്പമുണ്ടായിരുന്ന കുട്ടികൾക്കു പരുക്കേറ്റു.