ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 67000 കോടി

ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 67000 കോടി

അവകാശികളില്ലാതെ രാജ്യത്തെ ഒട്ടേറെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 67,008 കോടി രൂപ. ഇത്തരം നിക്ഷേപങ്ങളുടെ 87 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണുള്ളതെന്ന് ധനകാര്യ മന്ത്രാലയം പാർലമെൻറിൽ അറിയിച്ച കണക്കുകളിലൂടെയാണ് ഇക്കാര്യം വ്യക്തമായത്.

സേവിങ്‌സ് ബാങ്ക്, കറന്റ് അക്കൗണ്ടുകളിൽ 10 വർഷമായി ഇടപാടുകളൊന്നും നടക്കാത്ത പണവും കാലാവധി പൂർത്തിയായി 10 വർഷത്തിനകം ക്ലെയിം ചെയ്യപ്പെടാത്ത ഫിക്‌സഡ് ഡിപ്പോസിറ്റുകളിലുള്ള പണവുമാണ് അവകാശികളില്ലാത്ത നിക്ഷേപങ്ങളായി വിലയിരുത്തുന്നത്.

2025 ജൂൺ 30 വരെയുള്ള കണക്കെടുത്താൽ വിവിധ പൊതുമേഖലാ ബാങ്കുകളിലായി 58,330.26 കോടി രൂപയാണ് ഇത്തരത്തിൽ കെട്ടിക്കിടക്കുന്നത്. ഇതിൽ 29 ശതമാനം വിഹിതവും എസ്ബിഐ യിലാണുള്ളത്.

സ്വകാര്യ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 8,673.72 കോടി രൂപയാണ്. ഇതിൽ 2,063.45 കോടി രൂപയുമായി ഐസിഐ സിഐ ബാങ്കാണ് മുന്നിൽ നിൽക്കുന്നത്.

ഈ സമയപരിധി കഴിഞ്ഞാൽ റിസർവ് ബാങ്കിന്റെ നിക്ഷേപക ബോധവത്കരണ ഫണ്ടിലേക്ക് ചെലവിനായി മാറ്റും.

ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാതിരുന്നാൽ പണിയാകും ! ഗുരുതരമായാൽ….ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ്ബിഐ

ന്യൂഡൽഹി: കഴിഞ്ഞ പത്തുവർഷത്തിനിടെ രാജ്യത്തെ വാണിജ്യ ബാങ്കുകൾ എഴുതിത്തള്ളിയത് 12.3 ലക്ഷം കോടി രൂപയുടെ വായ്പകളെന്ന് റിപ്പോർട്ട്.

ഇതിൽ പകുതിയും എഴുതിത്തളളിയത് പൊതുമേഖല ബാങ്കുകൾ ആണെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. 2015 സാമ്പത്തികവർഷം മുതൽ 2024 സാമ്പത്തികവർഷം വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നത്.

2020 സാമ്പത്തികവർഷം മുതൽ 2024 സാമ്പത്തികവർഷം വരെയുള്ള നാലുവർഷ കാലയളവിലാണ് പൊതുമേഖ ബാങ്കുകൾ കോടികളുടെ വായ്പകൾ എഴുതിത്തള്ളിയത്.

6.5 ലക്ഷം കോടി രൂപയുടെ വായ്പകളാണ് ഇക്കാലയളവിൽ എഴുതിത്തള്ളിയതെന്നാണ് റിപ്പോർട്ട്. 2019 സാമ്പത്തികവർഷത്തിലാണ് വായ്പകൾ ഏറ്റവുമധികം എഴുതിത്തള്ളിയിരിക്കുന്നത്.

2.4 ലക്ഷം കോടി രൂപയുടെ വായ്പകളാണ് 2019ൽ രാജ്യത്തെ വാണിജ്യബാങ്കുകൾ മാത്രം എഴുതിത്തള്ളിയത്. വായ്പ എഴുതി തള്ളൽ ഏറ്റവും കുറവ് 2014 സാമ്പത്തികവർഷത്തിലാണ്.

1.7 ലക്ഷം കോടി രൂപ. 2024 സാമ്പത്തികവർഷത്തിൽ കുടിശ്ശികയുള്ള 165 ലക്ഷം കോടി രൂപയുടെ മൊത്തം ബാങ്ക് വായ്പയുടെ ഒരു ശതമാനം മാത്രമാണിത്.

നിലവിൽ ബാങ്കിങ് മേഖലയിൽ നൽകുന്ന വായ്പയുടെ 51 ശതമാനം വിഹിതവും പൊതുമേഖലാ ബാങ്കുകളുടേതാണെന്നും 2023 സാമ്പത്തിക വർഷത്തിൽ ഇത് 54 ശതമാനത്തിൽ താഴെയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

ആർബിഐ കണക്കുകൾ പ്രകാരം 2024 സെപ്തംബർ 30 വരെ പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യമേഖലാ ബാങ്കുകളുടെയും മൊത്തം നിഷ്‌ക്രിയാസ്തി യഥാക്രമം 3,16,331 കോടി രൂപയും 1,34,339 കോടി രൂപയുമായിരുന്നു.

കുടിശ്ശികയുള്ള വായ്പകളുടെ 3.01 ശതമാനം വരും ഇത്തരത്തിലുള്ള പൊതുമേഖല ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി. സ്വകാര്യബാങ്കുകളുടേത് 1.86 ശതമാനമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി സഭയെ അറിയിച്ചു.

ബാങ്കിങ് പ്രവർത്തനത്തിന്റെ അഞ്ചിലൊന്ന് പങ്കാളിത്തം കൈയാളുന്ന എസ്ബിഐ ഇക്കാലയളവിൽ 2 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയിരിക്കുന്നത്.

പൊതുമേഖല ബാങ്കുകളിൽ പഞ്ചാബ് നാഷണൽ ബാങ്ക് 94,702 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളിയത്.

നടപ്പു സാമ്പത്തിക വർഷം സെപ്റ്റംബർ അവസാനം വരെയുള്ള കാലയളവിൽ പൊതുമേഖലാ ബാങ്കുകൾ 42,000 കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയത്.



spot_imgspot_img
spot_imgspot_img

Latest news

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

Other news

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം കോഴിക്കോട്: കേരളത്തെ പിടിമുറുക്കി...

ഓണാഘോഷത്തിനിടെ സംഘർഷം

ഓണാഘോഷത്തിനിടെ സംഘർഷം തിരുവനന്തപുരം: ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പെൺകുട്ടിയടക്കം മൂന്നുപേർക്ക് വെട്ടേറ്റു. തിരുവനന്തപുരം ചിറയൻകീഴാണ്...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി കോഴിക്കോട്: കുന്ദമംഗലത്ത് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി...

Related Articles

Popular Categories

spot_imgspot_img