web analytics

പിതാവിനെ ക്രൂരമായി മർദിച്ച് മകനും മരുമകളും

പിതാവിനെ ക്രൂരമായി മർദിച്ച് മകനും മരുമകളും

പത്തനംതിട്ട: അറുപത്താറുകാരനായ വയോധികനെ ക്രൂരമായി മർദിച്ച് മകനും മരുമകളും. പത്തനംതിട്ട അടൂരിലാണ് സംഭവം.

തങ്കപ്പൻ എന്നയാളെ മകൻ സിജു പൈപ്പ് കൊണ്ടും മരുമകൾ സൗമ്യ കമ്പുകൊണ്ടും മർദിക്കുകയായിരുന്നു.

ഇരുവരും ചേർന്ന് തങ്കപ്പനെ മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ അടൂർ പോലീസ് മകനും മരുമകൾക്കുമെതിരെ കേസെടുത്തു.

ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് മറ്റൊരു വീട്ടിലാണ് തങ്കപ്പൻ കഴിഞ്ഞിരുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഇളയ മകനായ സിജുവിൻ്റെ വീട്ടിലേക്ക് എത്തിയതായിരുന്നു തങ്കപ്പൻ. എന്നാൽ വീട്ടുവളപ്പിൽ പ്രവേശിച്ചതിന് പിന്നാലെ മർദ്ദനമേൽക്കുകയായിരുന്നു.

തങ്കപ്പനെ ആദ്യം സിജു പൈപ്പ് ഉപയോഗിച്ച് അടിക്കുകയും പിന്നീട് മരുമകൾ സൗമ്യ കമ്പുകൊണ്ട് മർദ്ദിക്കുകയുമായിരുന്നു.

സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് നടപടിയെടുത്തത്.

കുടുംബ പ്രശ്നങ്ങളാണ് മർദ്ദനത്തിന് പിന്നിലെ കാരണമെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതേസമയം ഈ വിഷയത്തിൽ തങ്കപ്പന് പരാതി ഇല്ലായെന്നാണ് പൊലീസ് പറയുന്നത്.

അച്ഛന്റെ മൃതദേഹം വീട്ടിലേക്കു കയറ്റാതെ മകൻ

അച്ഛന്റെ മൃതദേഹം അകത്തേക്കു കയറ്റാതെ മകനും മരുമകളും വാതിൽ പൂട്ടിപ്പോയി. പനി ബാധിച്ച് മരണപ്പെട്ട തോമസിനെ മണലൂര്‍ സാന്‍ ജോസ് കെയര്‍ഹോമിലായിരുന്നു കഴിഞ്ഞ പുലര്‍ച്ചെ അന്തരിച്ചത്.

അദ്ദേഹത്തിന്റെ മൃതദേഹം വീട്ടിൽ ശുശ്രൂഷയ്ക്കായി രാവിലെ 9.30 ഓടെ കൊണ്ടുവരുമ്പോൾ, മരണവാർത്ത അറിയുമ്പോൾ തന്നെ മകനും മരുമകളും വീടിന്റെ വാതിൽ പൂട്ടിയെന്നാണ് അയല്‍വാസികൾ പറയുന്നത്.

നേരത്തെ, മകന്റെയും മരുമകളുടെയും ഉപദ്രവം സഹിക്കാനാകുന്നില്ലെന്നും വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണെന്നും അന്തിക്കാട് പൊലീസിനു പരാതി നൽകിയിരുന്നു.

തുടർന്ന് എട്ടുമാസം മുൻപാണ് തോമസും റോസിലിയും വീടുവിട്ട് വ്യത്യസ്ത സ്ഥാപനങ്ങളിൽ അന്തേവാസികളായത്.

തോമസ് മരിച്ചതോടെ, മൃതദേഹവും കാരമുക്ക് കൃപാസദനത്തില്‍ ആയിരുന്ന റോസിലിയെയും വീട്ടിലെത്തിച്ചു.

എന്നാൽ, പലരും വിളിച്ചു പറഞ്ഞിട്ടും വീട് തുറക്കാൻ മകൻ കൂട്ടാക്കിയില്ല. ഇവർ വീട് പൂട്ടി പോയിരുന്നു.

പഞ്ചായത്തും അന്തിക്കാട് പോലീസും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ ഫോൺ സ്വീകരിച്ചില്ല.

ഇതോടെ, വീട്ടിലേക്ക് കയറണ്ടതില്ലെന്നു റോസിലിയും തീരുമാനിക്കുകയായിരുന്നു. തുടർന്ന് വൈകിട്ട് അടക്കംചെയ്യുന്നതുവരെ മൃതദേഹം വീടിനു പുറത്തുതന്നെവച്ചു.

വൈകിട്ട് എറവ് സെന്റ് തെരേസാസ് കപ്പല്‍ പള്ളിയില്‍ അദ്ദേഹത്തെ സംസ്കരിച്ചു. ജോയ്സിയാണ് അദ്ദേഹത്തിന്റെ മറ്റൊരു മകൾ, മരുമകൻ വിൻസൻ.

അനുഷയുടെ മരണം; അയൽവാസി അറസ്റ്റിൽ

വിഴിഞ്ഞം: അയല്‍വാസി അസഭ്യം പറഞ്ഞതില്‍ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെണ്ണിയൂർ നെല്ലിവിള സ്വദേശിനിയായ രാജം (54)ആണ് അറസ്റ്റിലായത്.

വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരികത്ത് വീട്ടിൽ അജുവിൻ്റെയും സുനിതയുടെയും മകളായ അനുഷ(18) യാണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ചത്.

അറസ്റ്റിലായ രാജത്തിൻ്റെ മകൻ അടുത്തിടെ രണ്ടാമത് വിവാഹം കഴിച്ചിരുന്നു.

ഈ സംഭവമറിഞ്ഞ ഇയാളുടെ ആദ്യ ഭാര്യ അനുഷയുടെ വീട്ടുവളപ്പിലെത്തുകയും ഇവിടെയുള്ള മതില്‍ കടന്ന് രാജത്തിൻ്റെ വീട്ടിലേക്ക് പോവുകയും ചെയ്തു.

ഇക്കാര്യത്തില്‍ ഇവരെ വീട്ടിലെത്താൻ സഹായിച്ചത് അനുഷയാണെന്ന് പറഞ്ഞാണ് അയല്‍വാസിയായ സ്ത്രീ അനുഷയെ അസഭ്യം പറഞ്ഞത്.

Summary: A shocking case of elder abuse has emerged from Adoor, Pathanamthitta, where a 66-year-old man named Thankappan was brutally assaulted by his own son and daughter-in-law using a pipe and a rod. The incident has sparked widespread outrage.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

Related Articles

Popular Categories

spot_imgspot_img