web analytics

കുരുക്ഷേത്രയിൽ പയറ്റിത്തെളിഞ്ഞ ആറു പേർ; നിത്യ തൊഴിലിൽ തഴക്കവും വഴക്കവും വന്നവർ;  45 ദിവസം കൊണ്ട് 1100 ചതുരശ്രയടി വിസ്‌തീർണമുള്ള വീട് 45 അടിയോളം പിന്നോട്ട് മാറ്റി; രാമചന്ദ്രൻ നായർ ഹാപ്പിയാണ്

ആലപ്പുഴ: ആറ് തൊഴിലാളികളുടെ 45 ദിവസം നീണ്ട അധ്വാനം. മൊത്തം 8 ലക്ഷം രൂപ ചെലവ്. 1100 ചതുരശ്രയടി വിസ്‌തീർണമുള്ള വീട് 45 അടിയോളം പിന്നോട്ട് മാറ്റി സ്ഥാപിച്ചു. റോഡിനോട് ചേർന്ന് നിന്ന വീടാണ് പൊളിച്ചുമാറ്റാതെ പിന്നോട്ട് മാറ്റിയത്. യാതൊരു കേടുപാടുകളും കൂടാതെയാണ് വീട് മാറ്റിസ്ഥാപിച്ചത്. ആദ്യം കെട്ടിടം ഉയർത്തി. അതോടൊപ്പം പുതിയ സ്‌ഥലത്തു ബേസ്മെൻ്റ് നിർമാണവും നടത്തി. അതോടെ വേഗം തന്നെ കെട്ടിടം മാറ്റി സ്‌ഥാപിക്കാൻ കഴിഞ്ഞു. 1100 ചതുരശ്രയടി വിസ്‌തീർണമുള്ള വീട് 45 അടിയോളം പുറകോട്ടും അഞ്ചടിയോളം വശത്തേക്കും മാറ്റി സ്‌ഥാപിച്ചു.

മാവേലിക്കര പൊന്നാരംതോട്ടം സ്വദേശി രാമചന്ദ്രൻ നായരുടെ പല്ലാരിമം​ഗലത്തെ വീടാണ് പിറകോട്ട് മാറ്റിയത്. എൽഐസിയിൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി വിരമിച്ചയാളാണ് രാമചന്ദ്രൻ നായർ. നാല് വർഷം മുൻപാണ്  പല്ലാരി മംഗലത്ത് 26 സെൻ്റ് സ്‌ഥലവും വീടും ഉൾപ്പടെ വാങ്ങിയത്. എന്നാൽ പുറകിൽ ഏറെ സ്‌ഥലം ഉണ്ടായിരുന്നെങ്കിലും വീട് റോഡിനോട് ചേർന്ന് നിൽക്കുന്നതിനാൽ ഏറെ അസൗകര്യം ഉണ്ടായി. ആദ്യം വീട് പൊളിച്ചു പുതിയത് നിർമിച്ചാലോ എന്നാലോചിച്ചു. ചെലവ് ഏറെയായതിനാൽ തീരുമാനം മാറ്റി. കെട്ടിടം പിന്നിലേക്കു നീക്കാം എന്നായി തീരുമാനം. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ മുംബൈയിലെ കുരുക്ഷേത്ര ശ്രീറാം ടീമിനെ കണ്ടെത്തി. മൂന്നു നില കെട്ടിടം ഉയർത്തി മാറ്റി പുതിയ സ്‌ഥലത്തു സ്‌ഥാപിച്ച അനുഭവ സമ്പത്തുള്ള കമ്പനിയാണിത്. പിന്നെ പണിയും തുടങ്ങി
spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

കുവൈത്തിൽ ഭീകരവാദ ഗൂഢാലോചന തകർത്തു; 24 പേർ പിടിയിൽ

കുവൈത്തിൽ ഭീകരവാദ ഗൂഢാലോചന തകർത്തു; 24 പേർ പിടിയിൽ കുവൈത്ത് സിറ്റി: രാജ്യത്തിന്റെ...

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

നവകേരള സർവേ: ചെലവായത് കോടികൾ! കണക്കുകൾ പുറത്തുവിട്ട് സർക്കാർ; ബ്രോഷറിന് മാത്രം 5.5 കോടി

ന്യൂഡല്‍ഹി: ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും നിയമയുദ്ധങ്ങൾക്കും വഴിമാറിയ നവകേരള സർവേയുടെ ചിലവ്...

കേരളത്തിൽ മഴയെത്തുന്നു; ഒപ്പം കടുത്ത ചൂടും

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് നേരിയ ആശ്വാസവാർത്തയുമായി കാലാവസ്ഥാ വകുപ്പിന്റെ...

ഐടി കമ്പനിയിൽ ‘കോർപ്പറേറ്റ് ജിഹാദ്’? പെൺകുട്ടികളെ വലയിലാക്കി മതപരിവർത്തനവും പീഡനവും; നടുക്കുന്ന വിവരങ്ങൾ പുറത്ത്

മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഐടി കമ്പനിയിൽ...

Related Articles

Popular Categories

spot_imgspot_img