48 മണിക്കൂറിൽ തകർത്തത് ഭീകരരുടെ 6 വീടുകൾ: അതിശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സേന

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ആക്രമണവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ ഭീകരരുടെയും കൂട്ടാളികളുടെയും വീടുകളും കെട്ടിടങ്ങളും തകർക്കുന്നത് ഇന്ത്യൻ സേന തുടരുന്നു.

പാക്ക് അധിനിവേശ കശ്മീരിലുള്ള ഫാറൂഖ് അഹമ്മദ് തദ്‌വയുടെ വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിലെ കലറൂസ് പ്രദേശത്തുള്ള വീടാണ് ഏറ്റവും അവസാനമായി സുരക്ഷാ സേന ബോംബിട്ട് തകർത്തത്.

ഭീകരരുടെ താവളങ്ങൾ തകർക്കുന്നതിനായി ശ്രീനഗറിൽ ശനിയാഴ്ച അറുപതിലധികം സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തിയതായി ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.

രാജ്യ സുരക്ഷയ്‌ക്കെതിരായ ഗൂഢാലോചനയോ ഭീകര പ്രവർത്തനമോ കണ്ടെത്തുന്നതിനും തടയുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും രഹസ്യാന്വേഷണ ശേഖരണത്തിനുമാണ് റെയ്ഡുകൾ നടക്കുന്നത്.

ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റുള്ളവർക്കെതിരെയും സമാനമായ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ആറു ഭീകരരുടെയോ അവരുടെ കൂട്ടാളികളുടെയോ വീടുകൾ തകർത്തിട്ടുണ്ട്.

വീണ്ടും ദുഖവാർത്ത: യുകെയിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം: വിടപറഞ്ഞത് കോട്ടയം സ്വദേശിനി

ലണ്ടനിൽ മലയാളികൾക്ക് ഏറെ വേദന സമ്മാനിച്ച് കോട്ടയം സ്വദേശിനിയായ യുകെ മലയാളി യുവതി നിര്യാതയായി. കോട്ടയം വാകത്താനം, ചക്കുപുരയ്ക്കല്‍, ഗ്രിഗറി ജോണിന്റെ (ജോര്‍ജി) ഭാര്യ നിത്യ മേരി വർഗീസ് ആണ് അകാലത്തിൽ വിട പറഞ്ഞത്.

നിത്യയുടെ മരണം കടുത്ത വേദനയാണ് പ്രാദേശിക മലയാളി സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. 31 വയസ്സ് മാത്രമായിരുന്നു പ്രായം. ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.

ഏറെനാള്‍ പിതാവിനൊപ്പം പാരഡൈസ് സ്റ്റുഡിയോ നടത്തി വന്നിരുന്നതിനാൽ കോട്ടയം സ്വദേശികള്‍ക്ക് ഗ്രിഗറിയും ഭാര്യയും സുപരിചിതരാണ്.

ഗ്രിഗറിയും ഭാര്യ നിത്യയും ലണ്ടനിൽ താമസിക്കുന്ന സ്ഥലത്തെ മലയാളി സാമൂഹിക സാംസ്കാരിക പരിപാടികളിൽ സജീവമായി ഇടപെടുന്നവരായിരുന്നു.

പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തെയും സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

Related Articles

Popular Categories

spot_imgspot_img