ഗുജറാത്തിലെ അഹമ്മദാബാദില്‍ ഈസ്റ്റർ ദിനത്തിൽ പള്ളിയിൽ നടന്ന പ്രാർത്ഥനയ്ക്കിടെ ശുശ്രൂഷകള്‍ തടസ്സപ്പെടുത്തുകയും സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ 10 പേര്‍ക്കെതിരെ കേസ്സെടുക്കുകയും 6 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ ബിജെപിയുടെ ഇടപെടലിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
ഈസ്റ്റര്‍ ദിനത്തിൽ പള്ളിയിൽ പ്രാർത്ഥനകൾ നടക്കവേയാണ് നൂറോളം വിശ്വാസികള്‍ക്കിടയിലേക്ക് വിഎച്ച്പിയുടെയും ബജ്റംഗ് ദളിന്‍റെയും ഇരുപതോളം പ്രവര്‍ത്തകര്‍ കടന്നുകയറിയത്. മതപരിവർത്തനം ആരോപിച്ചാണ് പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യന്‍ ഗ്രൂപ്പിന്‍റെ പ്രാര്‍ഥനാ യോഗത്തിലേക്ക് അക്രമികൾ കടന്നു കയറിയത്.
ഹര്‍ ഹര്‍ മഹാദേവ്, ജയ് ശ്രീറാം വിളികളോടെയാണ് വിഎച്ച്പി, ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഒധാവിലെ ആരാധനാലയത്തിലെത്തിയത്. വടിയും കമ്പിയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം സ്ത്രീകളോട് ഉൾപ്പെടെ പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇരു വിഭാഗങ്ങളും പോലീസിൽ പരാതി നൽകിയിരുന്നു.
Read Also:
അനധികൃത യൂസ്ഡ് കാർ ഷോറൂമുകൾക്ക് പൂട്ടിക്കാൻ എം.വി.ഡി; വാഹനങ്ങൾ ഷോറൂമുകൾക്ക് വിൽക്കുന്നവർ ഇക്കാര്യം ചെയ്തില്ലേൽ പണികിട്ടും…!
സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങി വിൽക്കുന്ന കമ്പനികൾ നിയമാനുസൃത ലൈസൻസ് നിർബന്ധമാക്കിയും പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയും എം.വി.ഡി. കേന്ദ്ര സർക്കാർ ഉത്തരവ് പിന്തുടർന്ന് ലൈസൻസ് ലഭിക്കാത്ത സ്ഥാപനങ്ങൾക്ക് പൂട്ടിടാനാണ് എംവിഡി നീക്കം.
ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഫോം 29 ഉപയോഗിച്ച് ഓൺലൈനായി ഓതറൈസേഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം. 1989 ലെ ചട്ടം 81 പ്രകാരം 25000 രൂപയാണ് അപേക്ഷാ ഫീസ്.
അപേക്ഷ ലഭിച്ച് ഒരു മാസത്തിനകം അധികൃതർ വേണ്ട പരിശോധനകൾ നടത്തി പരിശോധന തൃപ്തികരമാണെങ്കിൽ ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നൽകണം. ഇത്തരം സ്ഥാപനങ്ങളിൽ ആവശ്യത്തിന് പാർക്കിങ്ങ് സൗകര്യം നൽകേണ്ടതും വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. ഓതറൈസേഷൻ സർട്ടിഫിക്കറ്റ് പൊതുജനങ്ങൾക്ക് കാണത്തകവിധം പ്രദർശിപ്പിക്കണം.
വാഹന ഉടമകൾ യൂസ്ഡ് കാർ ഷോറൂമുകളിൽ വാഹനം വിൽക്കുമ്പോൾ ഫോം 29 സി. പ്രകാരം രജിസ്റ്ററിങ്ങ് അതോറിറ്റിയ്ക്ക് അപേക്ഷ നൽകണം. ഫോമിൽ വാഹന ഉടമയും വാഹനം സ്വീകരിക്കുന്ന സ്ഥാപനവും ഒപ്പിടേണ്ടതാണ്. തുടർന്ന് വാഹനം കൈമാറിയതായി ഉടമയ്ക്ക് പോർട്ടൽ വഴി അക്‌നോളഡ്ജ്‌മെന്റ് ലഭിക്കും.
അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ വാഹന ഉടമയായ ഡീലർക്കായിരിക്കും വാഹനത്തിന്റെ ഉത്തരവാദിത്വം. ഏപ്രിൽ 15 മുതൽ ഡീലർഷിപ്പ് ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കരുതെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ് ഇറക്കിയ ഉത്തരവിൽ പറയുന്നു.