കോട്ടയത്ത് അധ്യാപികയുടെ വീട്ടുമുറ്റത്ത് നിന്നും പിടികൂടിയത് 48 മൂർഖൻ പാമ്പുകളെ. കോട്ടയം തിരുവാതുക്കൽ വേളൂര്‍ കൃഷ്ണഗീതത്തിൽ രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്ത് നിന്നുമാണ്ഇത്രയധികം പാമ്പുകളെ കണ്ടെത്തിയത്. വീട്ടുമുറ്റത്ത് രാവിലെ പാമ്പിന്റെ മുട്ട കണ്ടെത്തിയതിനെത്തുടർന്ന് രാധാകൃഷ്ണൻ നായർ സ്നേക്ക് റെസ്ക്യൂ ടീമിനെ വിവരമറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്ത് നടത്തിയ അന്വേഷണത്തിലാണ് 47 പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വനം വകുപ്പിന്റെ സ്നേഹിതർസ്ക്യൂട്ടീവ് അംഗങ്ങളായ അഫീസ് പ്രക്ഷോഭ എന്നിവർ പാമ്പുകളെ കണ്ടെത്തി കൂട്ടിലാക്കി.