പാലക്കാട്: പട്ടാപകൽ സി സി ടി വി ഓഫാക്കി റബ്ബർ തോട്ടത്തിൽ മോഷണം. പാലക്കാട് മണ്ണാർക്കാട് തെങ്കര തത്തേങ്ങലത്ത് ആണ് സംഭവം നടന്നത്. 400 കിലോ റബ്ബർ ഷീറ്റും 200 കിലോ ഒട്ടുപാലും നഷ്ടമായി. തത്തേങ്ങലത്ത് ബെന്നി തോമസിന്‍റെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. (400 kg of rubber sheet and 200 kg of latex stolen from rubber plantation)
തൊഴിലാളികൾ ഉച്ച ഭക്ഷണത്തിനായി പോയ സമയത്താണ് മോഷണം നടന്നത്. സി സി ടി വി ഒരു മണിക്കൂർ ഓഫ് ചെയ്ത് വെച്ച ശേഷമായിരുന്നു മോഷണം. കഴിഞ്ഞ തവണ വിവിധ തോട്ടങ്ങളിൽ നിന്ന് റബ്ബർ ഷീറ്റും ഒട്ടുപാലും മോഷണം പോയിരുന്നു. സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡും പൊലീസും പരിശോധന നടത്തി
കഴിഞ്ഞ മാസം തത്തേങ്ങലത്ത് കിണറിൽ സ്ഥാപിച്ചിരുന്ന മോട്ടോർ, വീടിന്റെ ഗേറ്റ്, റബ്ബർഷീറ്റ്, ഒട്ടുപാൽ, തേങ്ങ, വാഴക്കുല, കുളത്തിൽ വളർത്തുന്ന മീനടക്കം നിരവധി സാധനങ്ങൾ മോഷണം പോയിരുന്നു. മണ്ണാർക്കാട് പോലീസിൽ പരാതി നൽകിയെങ്കിലും കള്ളനെക്കുറിച്ച് ഒരു സൂചന പോലും ലഭിച്ചില്ല.