‘രാജ്യത്തുടനീളം 40 ഡാറ്റാ സെ​ന്ററുകൾ തുടങ്ങിക്കഴിഞ്ഞു, ദിവസം 500 സൈറ്റുകളുടെ പണി പുരോഗമിക്കുന്നു’; 4ജി സേവനങ്ങളുടെ വ്യാപനം വൈകുമെന്ന ഊഹാപോഹങ്ങൾ വേണ്ടെന്ന് ബിഎസ്എൻഎൽ

ബിഎസ്എൻഎൽ 4ജി സേവനങ്ങളുടെ വ്യാപനം വൈകുമെന്ന ഊഹാപോഹങ്ങൾ ഇനിവേണ്ട. ടാറ്റ കൺസൾട്ടൻസി സർവീസാണ് ഈ അപ്ഡേറ്റ്സ് പങ്കുവെച്ചിരിക്കുന്നത്. 4ജി ബിഎസ്എൻഎൽ ഉടൻ തന്നെ ഔദ്യോ​ഗികമായി ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. രാജ്യത്തുടനീളം 40 ഡാറ്റാ സെ​ന്ററുകൾ ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു.

‘2023 ജൂലൈയിലാണ് കരാർ ലഭിച്ചത്. 24 മാസത്തിനുള്ളിലാണ് 4ജി വ്യാപനം പൂർത്തിയാക്കേണ്ടത്. അതിനാൽ തന്നെ അനുവദിച്ചിരിക്കുന്ന സമയത്ത് തന്നെ പൂർത്തിയാക്കുകയാണ് ലക്ഷ്യം. 4ജി ബിഎസ്എൻഎൽ ഉടൻ തന്നെ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. 15,000 കോടിയുടെ മെഗാ ഡീലിൻറെ ഭാഗമായി 4ജി നെറ്റ്‍വർക്ക് വ്യാപനത്തിനായി ഇതിനകം 40 ഡാറ്റാ സെൻററുകൾ ബിഎസ്എൻഎൽ രാജ്യത്തുടനീളം തുടങ്ങിക്കഴിഞ്ഞു. 38,000 4ജി സൈറ്റുകൾ ബിഎസ്എൻഎൽ ഇതിനകം പൂർത്തിയാക്കി. ദിവസം 500 സൈറ്റുകളുടെ പണിയാണ് ഒരു ദിവസം പുരോഗമിക്കുന്നത്’ എന്നും ടിസിഎസിൻറെ ഉപദേഷ്ടാവായ എൻ ഗണപതി സുബ്രമണ്യൻ വ്യക്തമാക്കി.

ടാറ്റ കൺസൾട്ടൻസ് സർവീസ് ഉൾപ്പെടുന്ന കൺസോഷ്യമാണ് ബിഎസ്എൻഎല്ലിൻറെ 4ജി നെറ്റ്‍വർക്ക് വ്യാപനം നടത്തുന്നത്. തേജസ് നെറ്റ്‍വർക്കും സി-ഡോട്ടും ഈ കൺസോഷ്യത്തിൻറെ ഭാഗമാണ്. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എൻഎൽ നെറ്റ്‍വർക്ക് ഒരുക്കുന്നത്. 4ജി നെറ്റ്‌വർക്കിലേക്കുള്ള അപ്‌ഗ്രേഡിംഗ് നടക്കുന്നതിനാൽ പലയിടങ്ങളിലും ബിഎസ്എൻഎൽ നെറ്റ്‌വർക്കിൽ അടുത്തിടെ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിരുന്നു.

സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധന മൂലം ലക്ഷക്കണക്കിനാളുകളാണ് ബിഎസ്എൻഎല്ലിലേക്ക് മാറിയിരിക്കുന്നത്. പുതുതായി എത്തിയ ഉപഭോക്താക്കളെ പിടിച്ചുനിർത്തണമെങ്കിൽ 4ജി സേവനം രാജ്യവ്യാപകമായി പൂർത്തിയാക്കേണ്ടതുണ്ട്. ഒരു ലക്ഷം 4ജി ടവറുകളാണ് കമ്പനിയുടെ ലക്ഷ്യം. 2025 പകുതിയോടെ ലക്ഷ്യം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. 4ജി സേവനങ്ങൾക്കൊപ്പം 5ജി നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ആലോചനകളും നടക്കുന്നുണ്ട്.

English summary: ’40 data centers have been commissioned across the country and work is progressing on 500 sites a day’; BSNL rejects speculations of delay in rollout of 4G services

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img