ഇടുക്കി നെടുങ്കണ്ടത്തിന് സമീപം വനിതാ ദിനതത്തിൽ ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അജ്മുദീൻ, കൈറുൽ, മുക്കി റഹ്മാൻ, സദം എന്നിവരാണ് അറസ്റ്റിൽ ആയത്.
അറസ്റ്റിലായവരും ഇതര സംസ്ഥാന തൊഴിലാളികൾ തന്നെയാണ്. പീഡനത്തിനിരയായ സ്ത്രീ ആശുപത്രിയിൽ ചികിത്സ തേടി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു.
Read also:
ഐസ് കാൻഡി വാങ്ങി കൊതിയോടെ നുണഞ്ഞു, വായിൽ തടഞ്ഞത് ഒന്നാന്തരം വിഷപ്പാമ്പ്…!
ഐസ് കാൻഡിയിൽ കണ്ടെത്തിയത് ചത്ത വിഷ പാമ്പിനെ. തായ്‌ലന്‍റിലെ പോക് തോയിലാണ് സംഭവം. റെയ്ബാന്‍ നക്ലെങ്ബൂണ്‍ എന്ന യുവാവ് അനുഭവം പങ്കുവച്ചിരിക്കുന്നത്.
ഐസ് കാന്‍ഡി വാങ്ങി കൊതിയോടെ നുണയാന്‍ തുടങ്ങുമ്പോഴാണ് എന്തോ ഒരു അസ്വഭാവികത യുവാവിന് തോന്നിയത്.ആദ്യം കരുതിയത് പ്രത്യേക ഡിസൈനോ, ഡെക്കറേഷനോ മറ്റോ ആണെന്നാണ്.
എന്നാൽ വിശദമായി പരിശോധിച്ചപ്പോഴാണ് യുവാവ് ഞെട്ടിയത്. ഐസ് കാന്‍ഡിക്കുള്ളില്‍ ചത്ത് മരവിച്ച നിലയിൽ വിഷപ്പാമ്പിനെ കണ്ടെത്തുകയായിരുന്നു. കറുപ്പും മഞ്ഞയും നിറം ഇടകലര്‍ന്ന് വരുന്ന പാമ്പിനെയാണ് കണ്ടെത്തിയത്. ഗോള്‍ഡന്‍ ട്രീ നേക്ക് ആണ് ഐസ് കാന്‍ഡിയിലുള്ളതെന്ന് പലരും കമന്‍റായി ഇടുന്നുണ്ട്.
പാമ്പിനെ കണ്ടെത്തിയ ഐസ് കാന്‍ഡിയുടെ ചിത്രം യുവാവ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ‘എത്ര വലിയ കണ്ണുകളാണിതിന്. ഇത് ചത്തിട്ടുണ്ടാകുമോ?. തെരുവില്‍ ഐസ് വിറ്റയാളില്‍ നിന്ന് വാങ്ങിയ ബ്ലാക് ബീന്‍ ആണിത്. ഞാന്‍ നേരിട്ട് വാങ്ങിയതാണ്. ഈ ചിത്രം ഒര്‍ജിനലാണ്’ എന്ന കുറിപ്പിനൊപ്പമാണ് യുവാവ് ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്.
തായ്‌ലന്‍റില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞുപോകുന്ന ഐസ് കാന്‍ഡികളിലൊന്നാണ് ബ്ലാക് ബീന്‍. ബ്ലാക് ബീന്‍ ആരാധകര്‍ ഈ ചിത്രം കണ്ട ഞെട്ടലിലാണ്.