web analytics

യുവ മാധ്യമ പ്രവർത്തകൻ പ്രവീൺ അന്തരിച്ചു; മരണം വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ

കാട്ടിക്കുളം: വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരുന്ന യുവ മാധ്യമ പ്രവർത്തകൻ അന്തരിച്ചു

അണമല അടിച്ചേരിക്കണ്ടി പ്രവീൺ ആണ് മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. 36 വയസ്സായിരുന്നു.

ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെയ്ക്കുന്നതിനായുള്ള ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരുന്നു.

എന്നാൽ ഇതിനിടെ അപ്രതീക്ഷിതമായി രക്തസമ്മർദ്ദം കൂടുകയും പനി ബാധിക്കുകയും ചെയ്തതോടെ പ്രവീണിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തലച്ചോറിൽ രക്തസ്രാവം ഉണ്ടായത്. എന്നാൽ അത് പരിഹരിക്കുന്നതിന് അടിയന്തിരമായി സർജറി നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാളമനോരമ, മംഗളം ദിനപത്രങ്ങളിലും മാധ്യമം ഓൺലൈനിലും സബ് എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്.

സംസ്കാരചടങ്ങുകൾ മാർച്ച് 13ന് രാവിലെ 10.30ന് അണമല വയൽക്കര റോഡിലെ വീട്ടിൽ നടക്കും.

സംസ്കാരം തൃശിലേരി റോഡിലെ പൊതുശ്മശാനത്തിൽ. മാതാവ്: ശാന്ത, പിതാവ്: ലക്ഷ്മണൻ, സഹോദരി: പ്രവിത, സഹോദരീ ഭർത്താവ്: നിതിൻ (സിവിൽ പൊലീസ് ഓഫിസർ)

spot_imgspot_img
spot_imgspot_img

Latest news

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരം; മികച്ച ചിത്രം ‘എക്കോ’

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരം; മികച്ച ചിത്രം ‘എക്കോ’ തിക്കുറിശ്ശി സുകുമാരൻ നായരുടെ...

കേരള രാഷ്ട്രീയത്തിൽ കയറ്റിറക്കങ്ങളുടെ വർഷം… വാണവരും വീണവരും

കേരള രാഷ്ട്രീയത്തിൽ കയറ്റിറക്കങ്ങളുടെ വർഷം… വാണവരും വീണവരും കേരളത്തിൽ രാഷ്ട്രീയം പലപ്പോഴും അവസരങ്ങളുടെ...

പോസ്റ്ററുകള്‍ക്ക് പിന്നിലെ ലക്ഷ്യം കണ്ടെത്തണമെന്ന് ടി.എന്‍ പ്രതാപന്‍

പോസ്റ്ററുകള്‍ക്ക് പിന്നിലെ ലക്ഷ്യം കണ്ടെത്തണമെന്ന് ടി.എന്‍ പ്രതാപന്‍ തൃശൂര്‍: തൃശൂരില്‍ തനിക്കെതിരെ പോസ്റ്ററുകള്‍...

കുറഞ്ഞെന്ന് കരുതിയപ്പോൾ വീണ്ടും കൂടി… സ്വർണവിലയിൽ ഇന്നത്തെ അപ്രതീക്ഷിത മാറ്റം

കുറഞ്ഞെന്ന് കരുതിയപ്പോൾ വീണ്ടും കൂടി… സ്വർണവിലയിൽ ഇന്നത്തെ അപ്രതീക്ഷിത മാറ്റം കൊച്ചി: സംസ്ഥാനത്ത്...

ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ

ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്നതിനിടെ...

കുംഭമേളയിലെ ‘വൈറൽ സുന്ദരി’ അഭയംതേടി തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ

തിരുവനന്തപുരം: കുംഭമേളയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായ മൊണാലിസ ഭോസ്ലെ കാമുകൻ ഫർമാൻ...

Related Articles

Popular Categories

spot_imgspot_img