ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്

ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്

പത്തനംതിട്ട: പത്തനംതിട്ടയിൽ കുടുംബകലഹത്തെ തുടർന്ന് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. പത്തനംതിട്ട പുല്ലാട്ട് ശാരിമോൾ (35) ആണ് കൊല്ലപ്പെട്ടത്.

കൊലപാതകശേഷം ഒളിവിൽ പോയ ശാരിമോളുടെ ഭർത്താവ് ജയകുമാറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു ക്രൂരകൃത്യം നടന്നത്.

ആക്രമണത്തിൽ ശാരിമോളുടെ പിതാവ് ശശി, പിതൃസഹോദരി രാധമണി എന്നിവര്‍ക്കും പരുക്കേറ്റു. ശാരിയെ സംശയിച്ചിരുന്നു ജയകുമാർ, നിരന്തരം വഴക്കിട്ടിരുന്നതായാണ് വിവരം.

ഇതിനെ തുടർന്ന് ശാരിമോള്‍ പലതവണ പൊലീസില്‍ ജയകുമാറിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ജയകുമാറിനെ കൗൺസലിങ് നൽകി വിട്ടയക്കുകയാണ് പൊലീസ് ചെയ്തത്.

തുടർന്ന് ശനിയാഴ്ച രാത്രിയോടെ ഇരുവരും തമ്മിലുള്ള തർക്കം വീണ്ടും വഷളാകുകയും അതിനെ തുടർന്ന് ജയകുമാർ, ശാരിയെയും ശാരിയുടെ അച്ഛൻ ശശി, അദ്ദേഹത്തിന്‍റെ സഹോദരി രാധമണി എന്നിവരെയും കുത്തി വീഴ്ത്തുകയുമായിരുന്നു.

പരുക്കേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച പുലര്‍ച്ചെയോടെ ശാരി മരണത്തിന് കീഴടങ്ങി. ജയകുമാറിനും ശാരിക്കും 3 മക്കളുണ്ട്.

അന്‍സിലിനെ കൊന്നത് ‘പാരക്വറ്റ്’ നൽകി

കൊച്ചി: കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലി(38) നെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരണം. സംഭവത്തിൽ അൻസിലിന്റെ പെൺസുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീന(30) കുറ്റം സമ്മതിച്ചു.

കേസിൽ പെൺസുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തിയ പോലീസ് അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അൻസിലിന്റെ മരണത്തിന് പിന്നാലെ അഥീനയെ കോതമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

അൻസിലിനെ ഒഴിവാക്കാനായി അഥീന ‘പാരക്വറ്റ്’ എന്ന കളനാശിനി നൽകി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് നിഗമനം. ചേലാടുള്ള ഒരു കടയിൽ നിന്നാണ് അഥീന ഈ കളനാശിനി വാങ്ങിയതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

എന്നാൽ ഇത് എന്തിൽ കലക്കിയാണ് അന്‍സിലിന് നൽകിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നു പൊലീസ് അറിയിച്ചു.

അൻസിൽ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്. ക്രിമിനൽ പശ്ചാത്തലം ഉള്ളതായും വിവരമുണ്ട്. യുവതിയുമായി തുടർച്ചയായ ബന്ധത്തിനിടയിൽ പലതവണ പിണക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും അവ പരിഹരിച്ചിരുന്നുവെന്നാണ് വിവരം.

ചേലാട്ടെ യുവതിയുമായി കാലങ്ങളായി ബന്ധമുള്ള അൻസിൽ യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ച് ഇവരുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു. 29-ാം തീയതിയാണ് അൻസിൽ പെൺസുഹൃത്തിന്റെ വീട്ടിലെത്തുന്നത്.

30-ാം തീയതി പുലർച്ചെ നാലരയോടെയാണ് തന്റെയുള്ളിൽ വിഷം ചെന്നെന്ന കാര്യം അൻസിൽ തിരിച്ചറിയുന്നതും തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് പോയതും.

ആശുപത്രിയിലേക്ക് പോകുന്നവഴിയാണ്, പെൺസുഹൃത്ത് തനിക്ക് വിഷം തന്നതെന്ന് ഇയാൾ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞത്.

ഒരു മാസം മുൻപു മറ്റൊരു യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറി അഥീനയെ മർദിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

ഈ സംഭവത്തിൽ യുവാവ് അറസ്റ്റിലായിരുന്നു. ഇതിനെ ചൊല്ലിയും അൽസിലും അഥീനയും വഴക്കുണ്ടാക്കിയിരുന്നു എന്നാണ് വിവരം.

അതേസമയം കൊലപാതകത്തിൽ അഥീനയ്ക്കു പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോതമംഗലം എസ്എച്ച്ഒ പി.ടി.ബിജോയ് നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

അൻസിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മാതിരപ്പിള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Summary: A 35-year-old woman, Sharimol, was stabbed to death by her husband following a domestic dispute in Pullatt, Pathanamthitta. The accused, Jayakumar, fled the scene after the murder, and police have intensified the search to locate him.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

Related Articles

Popular Categories

spot_imgspot_img