ലണ്ടനിൽ 30 വയസ്സുകാരനെ കുത്തികൊലപ്പെടുത്തി

ലണ്ടനിൽ 30 വയസ്സുകാരനെ കുത്തികൊലപ്പെടുത്തി

ലണ്ടൻ: ബ്രിട്ടീഷ് പൗരനായ മുപ്പതു വയസ്സുകാരനെ കുത്തികൊലപ്പെടുത്തി. സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. കിഴക്കൻ ലണ്ടനിൽ ആണ് സംഭവം.

കിഴക്കൻ ലണ്ടനിലെ ഇൽഫോർഡിലെ ഫെൽബ്രിജ് റോഡിലെ റസിഡൻഷ്യൽ കെട്ടിടത്തിൽ വച്ച് ജൂലൈ 23നാണ് ഗുർമുഖ് സിങ്ങ് കൊല്ലപ്പെട്ടതെന്ന് മെട്രോപൊളീറ്റൻ പൊലീസ് വ്യക്തമാക്കി.

ഇടത് തുടയിൽ ഗുരുതരമായി കുത്തേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്​മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത 3 സ്ത്രീകൾ ഉൾപ്പെടെ 4 പേർ ഒക്ടോബർ വരെ ജാമ്യത്തിൽ പുറത്തിറങ്ങിയതായും പൊലീസ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണ്.

ഒന്നിലധികം തവണ കുത്തേറ്റ സിങ്ങിന് എമർജൻസി മെഡിക്കൽ സംഘമെത്തി അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരസ്പരം അറിയുന്നവർ തന്നെയാണ് സിങ്ങിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. കേസിൽ 27കാരനായ അമർദീപ് സിങ്ങിനെ പൊലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 5ന് വിചാരണ തുടങ്ങുന്നത് വരെ ഇയാൾ പൊലീസ് കസ്റ്റഡിയിൽ തുടരും.

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിന് കാത്തിരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത…!


അയര്‍ലണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റിന് കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നൽകുന്ന വാർത്തയാണിപ്പോൾ പുറത്തുവരുന്നത്. ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം 27ല്‍ നിന്നും 11 ആഴ്ചയായി കുറയുന്നു.

റോഡ് സേഫ്റ്റി അതോറിറ്റിയുടെ (RSA) ഏറ്റവും പുതിയ അപ്‌ഡേറ്റിൽ കാത്തിരിപ്പ് സമയത്ത് 16 ആഴ്ചയുടെ കുറവ് വന്നതായി സ്ഥിരീകരിച്ചു. റോഡ് സുരക്ഷാ സഹമന്ത്രി സീൻ കാനിയുടെ നേരിട്ടുള്ള ഇടപെടലാണ് ഈ പൊസിറ്റീവ് മാറ്റത്തിന് വഴിയൊരുക്കിയത്.

അനേകം മാസങ്ങളായി ടെസ്റ്റ് ലഭിക്കുന്നതിലുണ്ടായിരുന്ന ദൈർഘ്യമേറിയ വൈകിപ്പിക്കൽ നിരവധി പരാതികൾക്കും ശക്തമായ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. കുറേ പേർക്ക് പത്ത് മാസം വരെ കാത്തിരിക്കേണ്ടിവന്നിരുന്നു.

2025 ജൂൺ അവസാനത്തോടെ കാത്തിരിപ്പ് സമയം 18 ആഴ്ചയിൽ എത്തിക്കുക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യം ആര്‍എസ്‌എയ്ക്ക് വിജയകരമായി കൈവരിക്കാനായി.

ഇപ്പോൾ പുതിയ ലക്ഷ്യം സെപ്റ്റംബർ 2025ഓടെ കാത്തിരിപ്പ് സമയത്തെ പരമാവധി 10 ആഴ്ചയിലേക്ക് കുറക്കുക എന്നതാണ്.

ഈ ലക്ഷ്യം കൈവരിക്കാൻ ഈ ആഴ്ച 18 പുതിയ ടെസ്റ്റർമാർ ജോലിയിൽ ചേരും, കൂടാതെ അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളിൽ 12 പേരും കൂടി ടീമിൽ എത്തും.

ഈ മാറ്റത്തെ സ്വാഗതം ചെയ്ത ഗതാഗത മന്ത്രി ദാരാ ഒ ബ്രയന്‍ മന്ത്രി കാനിയുടെ തുടര്‍ച്ചയായ ഇടപെടലുകളെ അഭിനന്ദിച്ചു. കാത്തിരിപ്പ് സമയം പരമാവധി പത്താഴ്ചയിലെത്തിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

മെയ് തുടക്കത്തില്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ റിക്കവറി പ്ലാന്‍ പ്രസിദ്ധീകരിക്കണമെന്നും ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുരോഗതി റിപ്പോര്‍ട്ട് ചെയ്യണമെന്നുമായിരുന്നു ആര്‍ എസ് എയ്ക്ക് മന്ത്രി നല്‍കിയ ഉത്തരവ്. ഇതേ തുടര്‍ന്നാണ് ശ്രദ്ധേയമായ ഈ മാറ്റം ഡ്രൈവിംഗ് ടെസ്റ്റുകളിലുണ്ടായത്.

സെപ്റ്റംബറോടെ ടെസ്റ്റര്‍മാരുടെ എണ്ണം 200ലെത്തുമെന്നാണ് അതോറിറ്റി പ്രതീക്ഷിക്കുന്നത്. ഗതാഗത വകുപ്പ് നേരത്തേ 70 പുതിയ ടെസ്റ്റര്‍ തസ്തികകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു.

Summary:
A 30-year-old British citizen was stabbed to death in East London. Five people, including three women, have been arrested in connection with the incident.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

Other news

ഓണാഘോഷത്തിനിടെ സംഘർഷം

ഓണാഘോഷത്തിനിടെ സംഘർഷം തിരുവനന്തപുരം: ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പെൺകുട്ടിയടക്കം മൂന്നുപേർക്ക് വെട്ടേറ്റു. തിരുവനന്തപുരം ചിറയൻകീഴാണ്...

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു കൊല്ലം: ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു. കൊല്ലം...

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ...

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല കൊച്ചി: സംസ്ഥാനത്ത് ഇന്നും...

കളിക്കുന്നതിനിടെ വെടിയൊച്ച കേട്ടു; ഓടിയെത്തിയ അയൽവാസികൾ കണ്ടത്…അഞ്ചുവയസുകാരന് ദാരുണാന്ത്യം; അറിയാതെ മാതാപിതാക്കൾ

കളിക്കുന്നതിനിടെ വെടിയൊച്ച കേട്ടു; ഓടിയെത്തിയ അയൽവാസികൾ കണ്ടത്…അഞ്ചുവയസുകാരന് ദാരുണാന്ത്യം; അറിയാതെ മാതാപിതാക്കൾ വീട്ടിൽ...

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം കോഴിക്കോട്: കേരളത്തെ പിടിമുറുക്കി...

Related Articles

Popular Categories

spot_imgspot_img