web analytics

സ്വന്തമായി ഒരുവീടില്ല, വാടകയ്ക്ക് താമസിക്കുന്ന വീട് സ്വന്തമാക്കണം, അതിനുശേഷം മക്കളുടെ വിവാഹം… 25 കോടി ഒന്നാം സമ്മാനം അടിച്ച അൽത്താഫിന്റെ കൊച്ചുകൊച്ചു ആ​ഗ്രഹങ്ങൾ; ഇത്തവണയും മലയാളികൾക്ക് നിരാശ…

കൽപ്പറ്റ: തിരുവോണം ബംപറിൽ 25 കോടി ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. കർണാടക പാണ്ഡ്യപുര സ്വദേശിയായ അൽത്താഫിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ തവണ തമിഴ്‌നാട്ടിൽ നിന്ന് എത്തിയ നാൽവർ സംഘത്തിനായിരുന്നു ബംപർ അടിച്ചത്.25 crore first prize winner found

കഴിഞ്ഞ മാസം ബത്തേരിയിൽ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് അൽത്താഫ് പറഞ്ഞു. ദൈവം കാത്തെന്നായിരുന്നു അൽത്താഫിന്റെ ആദ്യപ്രതികരണം. സ്വന്തമായി ഒരുവീടീല്ല. വാടകയ്ക്ക് താമസിക്കുന്ന ഈ വീട് സ്വന്തമാക്കണമെന്നാണ് ആഗ്രഹം. അതിനുശേഷം മക്കളുടെ വിവാഹം നടത്തണമെന്നും അൽത്താഫ് പറഞ്ഞു.

കർണാടകയിൽ മെക്കാനിക്ക് അയി ജോലി ചെയ്യുകയാണ് അൽത്താഫ്.
കഴിഞ്ഞ പതിനഞ്ച് കൊല്ലമായി ലോട്ടറി എടുക്കുന്നയാളാണ് അലത്താഫ് എന്ന് ബന്ധുവായ മലയാളി പറഞ്ഞു.

ഇത്തവണ ബംപർ അടിക്കുമെന്ന് പറഞ്ഞ് തന്നെയാണ് ടിക്കറ്റ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് അടിച്ചതിന് പിന്നാലെ അൽത്താഫ് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ടിക്കറ്റിന്റെ ഫോട്ടോ അയച്ചുനൽകാൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് ബംപറടിച്ച വിവരം സ്ഥിരീകരിച്ചതെന്ന് ബന്ധു കൂട്ടിച്ചേർത്തു.

വയനാട് സുൽത്താൻ ബത്തേരിയിലെ എൻ.ജി.ആർ ലോട്ടറീസാണ് സമ്മാനാർഹമായ ലോട്ടറി വിറ്റത്. പനമരത്തെ എസ്.ജി ലക്കി സെന്ററാണ് എൻ.ജി.ആറിന് ടിക്കറ്റ് നൽകിയത്. എ.എം ജിനീഷ് ആണ് എസ്.ജി ലക്കി സെന്റർ ഏജന്റ്. ഡബ്ല്യൂ402 ആയിരുന്നു് ഏജൻസി നമ്പർ. സമ്മാനാർഹൻ ആരെന്നറിയില്ലെന്ന് ജിനീഷ് പ്രതികരിച്ചിരുന്നു. ഇരുപതിലേറെ വർഷമായി ലോട്ടറി ഏജന്റാണെന്നും ബമ്പറിന്റെ ഒന്നാംസമ്മാനം ലഭിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.

ഒരുമാസം മുൻപ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് എൻ.ജി.ആർ ലോട്ടറീസ് ഏജന്റ് നാഗരാജ് പ്രതികരിച്ചു. അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ, 500 രൂപ അവസാന സമ്മാനം എന്നിങ്ങനെയാണ് തിരുവോണം ബമ്പർ ജനങ്ങൾക്ക് മുമ്പിലെത്തിയത്.

80 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 71,28,218 ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചുവെച്ചതിൽ എട്ടരലക്ഷത്തിലധികം ടിക്കറ്റുകൾ ബാക്കിയായതിനാൽ നറുക്കെടുപ്പ് നടക്കുന്ന ബുധനാഴ്ച രാവിലെയും ടിക്കറ്റുകൾ ലഭ്യമായിരുന്നു. കഴിഞ്ഞ വർഷം 75,76,096 ടിക്കറ്റുകൾ വിറ്റിരുന്നു. 71 ലക്ഷത്തിലധികം പേരിൽ നിന്നൊരാൾ കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടു കോടീശ്വരനായി മാറി എന്നതാണ് വസ്തുത.

വയനാട് പനമരത്ത് 21 വർഷമായി ലോട്ടറി കച്ചവടം നടത്തുന്ന എസ്‌ജെ ലക്കി സെന്റർ ഉടമ എ.എം. ജിനീഷ് ഒരു മാസം മുൻപു സബ് ഏജന്റ് നാഗരാജു വഴി വിറ്റ ടിക്കറ്റിനാണു സമ്മാനം. മൈസൂരുവിൽ നിന്നു 15 വർഷം മുൻപു കൂലിപ്പണിക്കായി ബത്തേരിയിലെത്തി ലോട്ടറിക്കച്ചവടം തുടങ്ങിയ ആളാണ് നാഗരാജു. മൈസൂരുവിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ബന്നൂരുവിൽനിന്നു മാതൃസഹോദരനൊപ്പമാണു തൊഴിൽ തേടി നാഗരാജു ബത്തേരിയിലെത്തിയത്.

സഹോദരൻ മഞ്ജുനാഥും പിന്നീടെത്തി. കൂലിത്തൊഴിലിൽ തുടങ്ങി പിന്നീട് ഹോട്ടലുകളിലും ലോട്ടറിക്കടകളിലും ജോലി ചെയ്തു. 5 വർഷം മുൻപു മറ്റൊരാളുമായി ചേർന്ന് ചെറിയൊരു ലോട്ടറിക്കട തുടങ്ങി. മോശമില്ലാത്ത കച്ചവടമായതോടെ 3 വർഷം മുൻപു ബത്തേരി നഗരസഭ ബസ് സ്റ്റാൻഡിനു സമീപം ഇപ്പോഴത്തെ കട തുറന്നു.

മഞ്ജുനാഥാണ് കടയിൽ ഒപ്പമുള്ളത്. 2 മാസം മുൻപു വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയും നാഗരാജിന്റെ എൻജിആർ ഏജൻസീസിലൂടെ വിറ്റിരുന്നു. ഇരുവരും കുടുംബസമേതം ബത്തേരിക്കടുത്ത് കുപ്പാടി പുതുച്ചോല 3 സെന്റിലെ വീട്ടിലാണ് താമസം. പനമരം എസ്‌ജെ ലക്കി സെന്ററിന്റെ സബ് ഏജൻസിയിലൂടെ വിറ്റ ടിക്കറ്റിന് ബംപർ അടിക്കുന്നത് ആദ്യമായാണ്. നേരത്തെ 4 തവണ ഒന്നാം സമ്മാനം

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് കിട്ടിയ ശിക്ഷയിങ്ങനെ:

ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്ത പ്രതിക്ക് കിട്ടിയ...

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയതോടെ കാലാവസ്ഥയിൽ...

തോക്കിൻ മുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തി; പരാതിയുമായി ബിസിനസുകാരി

തോക്കിൻ മുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തി; പരാതിയുമായി ബിസിനസുകാരി മുംബൈ: മീറ്റിങ്ങിനെന്ന...

പാനിപൂരി കഴിക്കാൻ വായ തുറന്നതേ ഓർമ്മയുള്ളു…. താടിയെല്ല് ലോക്കായി അടയ്ക്കാനാവാതെ ​​ഗുരുതരാവസ്ഥയിൽ യുവതി

താടിയെല്ല് ലോക്കായി അടയ്ക്കാനാവാതെ ​​ഗുരുതരാവസ്ഥയിൽ യുവതി ലഖ്നൗ ∙ യുപിയിലെ ഔരയ്യ ജില്ലയിലെ...

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ തിരുവനന്തപുരം: അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പൊലീസ് കസ്റ്റഡിയിൽ...

Related Articles

Popular Categories

spot_imgspot_img