web analytics

സന്നിധാനത്ത് 22, പമ്പയിലും നിലയ്ക്കലും 13വീതം വൈഫൈ ഹോട്ട്സ്പോട്ടുകൾ; സൗജന്യ വൈഫൈ എങ്ങനെ ലഭിക്കും എന്നറിയാൻ

പത്തനംതിട്ട: മണ്ഡല കാലത്ത് ശബരിമലയിൽ സൗജന്യ വൈഫൈ സേവനവുമായി ബിഎസ്എൻഎൽ. ദേവസ്വംബോർഡും ബി.എസ്.എൻ.എലും ചേർന്നു നടപ്പാക്കുന്ന പദ്ധതിയാണിത്. പമ്പയിലും നിലയ്ക്കലും എല്ലായിടത്തും സന്നിധാനത്ത് ശരംകുത്തി മുതലുമായിരിക്കും സൗജന്യ വൈഫൈ കിട്ടുക.

സന്നിധാനത്ത് 22 ഉം, പമ്പയിലും നിലയ്ക്കലും 13 ഉം വീതമാണ് വൈഫൈ ഹോട്ട്സ്പോട്ടുകൾ ഉണ്ടാകുക. പമ്പയിലും നിലയ്ക്കലും എല്ലായിടത്തും വൈഫൈ ലഭ്യമാകും. സന്നിധാനത്ത് മരക്കൂട്ടം മുതലാണ് സേവനം ലഭിക്കുക. തീർഥാടന പാതയിൽ മൊബൈൽ കവറേജ് സുഗമമാക്കാൻ 21 മൊബൈൽ ടവറുകൾ സജ്ജമാക്കിയിട്ടുണ്ട്.

ആദ്യ അരമണിക്കൂർ നേരത്തേക്കാണ് വൈഫൈ സൗജന്യമായി ലഭിക്കുക. അരമണിക്കൂർ കഴിഞ്ഞ് പണം നൽകി സേവനം തുടരാം. ഫോണിൽ വൈഫൈ കണക്ട് ചെയ്യേണ്ട സ്റ്റെപ്പുകൾ വിശദമായി അറിയാം.

ഫോണിൽ വൈഫൈ ഓപ്ഷൻ ഓണാക്കി BSNL Wifi എന്ന വൈഫൈ അഡ്രസിൽ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം ഒടിപി ലഭ്യമാകാനായി മൊബൈൽ നമ്പർ നൽകണം. മൊബൈൽ നമ്പരിലേക്ക് വരുന്ന ഒടിപി നൽകുക. വൈഫൈ കണക്ടാകും. അരമണിക്കൂർ കഴിയുമ്പോൾ ഇൻ്റർനെറ്റ് ചാർജ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാകും.

ബി.എസ്.എൻ.എലിന്റെ വൈഫൈ റോമിങ് ഇക്കുറി മൂന്നിടത്തും ഉണ്ടാകും. ‘സർവത്ര’ എന്ന പേരിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. വീടുകളിൽ ബി.എസ്.എൻ.എൽ. ഫൈബർ കണക്ഷൻ എടുത്തിട്ടുള്ളവർക്ക് ശബരിമലയിൽ വൈഫൈ റോമിങ് സംവിധാനം ഉപയോഗിച്ച് വീട്ടിലെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. ഇതിനായി http://portal.bnsl.in/ftth/wifiroaming എന്ന പോർട്ടലിലോ, ബി.എസ്.എൻ.എൽ. Wifi roaming എന്ന വൈഫൈ പോയിന്റിൽനിന്നോ രജിസ്റ്റർചെയ്യണം.

ശബരിമലയിലെ സേവനങ്ങൾക്കായി തീർഥാടകർക്ക് 9400901010 എന്ന മൊബൈൽ നമ്പരിലോ 18004444 എന്ന ചാറ്റ്ബോക്സിലോ bsnlebpta@gmail.com എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടാം.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഈ മെഡിക്കൽ കോളേജിന്റെ സംരക്ഷണ ഭിത്തി

എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഈ മെഡിക്കൽ കോളേജിന്റെ സംരക്ഷണ ഭിത്തി ഇടുക്കി...

എംബിബിഎസ് പ്രവേശനം: ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കാൻ സ്വന്തം കാൽപ്പാദം മുറിച്ചുമാറ്റി യുവാവ് ! കുടുങ്ങിയത് ഇങ്ങനെ:

ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കാൻ സ്വന്തം കാൽപ്പാദം മുറിച്ചുമാറ്റി യുവാവ് ലക്നൗ: ഭിന്നശേഷി സർട്ടിഫിക്കറ്റും...

വഡോദരയിൽ അഞ്ചടിയിലേറെ നീളമുള്ള മുതലയെ തല്ലിക്കൊന്നു; രണ്ട് യുവാക്കൾ അറസ്റ്റിൽ

വഡോദരയിൽ അഞ്ചടിയിലേറെ നീളമുള്ള മുതലയെ തല്ലിക്കൊന്നു; രണ്ട് യുവാക്കൾ അറസ്റ്റിൽ വഡോദര: ഗുജറാത്തിലെ...

കാറിന്റെ പുകക്കുഴലിൽ നിന്ന് തീയും കനത്ത പുകയും; പൂരം കാണാനെത്തിയ ആൾക്ക് പൊള്ളലേറ്റു

കാറിന്റെ പുകക്കുഴലിൽ നിന്ന് തീയും കനത്ത പുകയും; പൂരം കാണാനെത്തിയ ആൾക്ക്...

ഒന്ന് മുതൽ 50 വരെ എഴുതാത്തതിന് 4വയസുകാരിയെ അച്ഛൻ അടിച്ച് കൊന്നു

ഒന്ന് മുതൽ 50 വരെ എഴുതാത്തതിന് 4വയസുകാരിയെ അച്ഛൻ അടിച്ച് കൊന്നു ഫരീദാബാദ്:...

Related Articles

Popular Categories

spot_imgspot_img