എട്ടില്‍ പൊട്ടിയത് 2 തവണ, കുടാതെ ദാരിദ്രം: രണ്ടര വർഷം കൊണ്ട് ആസ്തി 200 കോടി; 2 ഭാര്യമാർ, 10 ഫ്ലാറ്റ്, ആരാണ് അർമാന്‍ മാലിക്

ഹിന്ദി ബിഗ് ബോസ് ഒടിടിയുടെ മൂന്നാം സീസണ്‍ ഉടന്‍ തുടങ്ങും. ആദ്യ സീസണില്‍ സംവിധായകന്‍ കരണ്‍ ജോഹറും രണ്ടാം സീസണില്‍ സല്‍മാന്‍ ഖാനുമായിരുന്നു അവതാരകർ. 200 crore assets in two and a half years; 2 wives, 10 flats, who is Armaan Malik?

എന്നാൽ മൂന്നാം സീസണില്‍ ആ സ്ഥാനത്തേക്ക് എത്തുക അനില്‍ കപൂറാണ്. ഹിന്ദി ബിഗ് ബോസിന്‍റെ സ്ഥിരം അവതാരകനായ സല്‍മാന്‍ ഖാന്‍ ഇക്കുറി ബിഗ് ബോസ് ഒടിടി പതിപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന കാര്യം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

ബിഗ് ബോസ് ഒടിടിയില്‍ ഇത്തവണ ആരൊക്കെയുണ്ടാകുമെന്ന തരത്തിലുള്ള പ്രവചനങ്ങളും ഇതിനോടകം ശക്തമായിട്ടുണ്ട്. അക്കൂട്ടത്തില്‍ ഉയർന്ന് കേള്‍ക്കുന്ന ഒരു പേരാണ് യൂട്യൂബറായ അർമാന്‍ മാലിക്കിറ്റേത്. സാധാരണക്കാരായി ജനിച്ച് കോടീശ്വരനായി മാറിയ കഥയാണ് അർമാന്‍ മാലിക്കിനുള്ളത്.

കയ്യിൽ ഇത്തിരി കണ്ടന്റും മനസ്സും ഉണ്ടെങ്കിൽ ഇന്ന് ആർക്കും ലോകം കീഴടക്കാം, കോടീശ്വരനാകാം, അറിയപ്പെടുന്ന ജനപ്രിയ താരമാകാം. സിനിമയിൽ അഭിനയിക്കുന്നവരാണ് താരങ്ങൾ എന്നതൊക്കെ പഴങ്കഥയായി. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമായ എല്ലാവരും സെലിബ്രിറ്റികളാണ്.

ഏതൊരു സാധാരണക്കാരനെയും കോടിപതിയാക്കാനുള്ള ശേഷി സമൂഹമാധ്യമങ്ങൾക്കുണ്ട്. ഇന്ത്യയിൽ ഇൻഫ്ലുവൻസറായി മാറിയ പലരും ഇപ്പോൾ യുട്യൂബ് വിഡിയോയിലൂടെ ലക്ഷങ്ങളാണ് നേടുന്നത്.

കൂട്ടത്തിൽ മുന്നിലാണ് യുട്യൂബറായ അർമാൻ മാലിക്. ദാരിദ്ര്യം മാത്രം തൊട്ടറി‍ഞ്ഞ അർമാൻ രണ്ടര വർഷം കൊണ്ടാണ് കോടിപതിയായത്. രണ്ട് ഭാര്യമാർ, പത്ത് ഫ്ളാറ്റുകൾ, ആഡംബര ജീവിതം… അർമാന്റെ കുടുംബജീവിതം പ്രത്യേകം കൗതുകമുണർത്തുന്നതാണ്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനും സമ്പന്നനുമായ യൂട്യൂബർമാരിൽ ഒരാളാണ് ഇന്ന് അർമാൻ മാലിക്. യൂട്യൂബ് യാത്ര ആരംഭിച്ച് രണ്ടര വർഷത്തിനുള്ളിൽ തന്നെ അദ്ദേഹത്തിൻ്റെ ജീവിതവും സാമ്പത്തിക സ്ഥിതിയും വളരെ മികച്ച രീതിയിലേക്ക് മാറുകയായിരുന്നു. ഇരുന്നൂറിലെ കോടിയുടെ ആസ്തിയുള്ള അർമാന് പായല്‍, കൃതിക എന്നിങ്ങനെ രണ്ട് ഭാര്യമാരുമുണ്ട്.

7.61 മില്യണ്‍ സബ്സ്ക്രൈബരാണ് അർമാന്റെ മെയിന്‍ യൂട്യൂബ് ചാനലിനുള്ളത്. മാലിക് വ്ലോഗ്സ് (@armaanmalik2154) എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനലിലെ ഓരോ വീഡിയോയ്ക്കും മില്യണ്‍ കണക്കിന് കാഴ്ചക്കാരാണ് ഉണ്ടാകാറുള്ളത്.

ഫാമിലി ഫിറ്റ്നസ്, ചിരായു പായൽ മാലിക്, മാലിക് ഫാമിലി വ്ലോഗ്സ്, നമ്പർ 1 റെക്കോർഡ്സ്, മാലിക് കിഡ്സ്, മാലിക് ഫിറ്റ്നസ് വ്ലോഗ് എന്നിവയുൾപ്പെടെയുള്ള മറ്റ് നിരവധി യൂട്യൂബ് ചാനലുകളും അർമാന്‍ മാലിക്കിനുണ്ട്.

സിദ്ധാർത്ഥ് കാനൻ്റെ ഷോയിൽ ഭാര്യമാരായ കൃതികയ്ക്കും പായലിനൊപ്പം അർമാന്‍ മാലിക്ക് പങ്കെടുത്തിരുന്നു. അവിടെ വെച്ച് അദ്ദേഹം താന്‍ ചെറുപ്പത്തില്‍ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും അവിടെ നിന്നും ഇന്നത്തെ നിലയിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ വിശദമായി തന്നെ സംസാരിച്ചിരുന്നു.

മെക്കാനിക്ക് എന്ന നിലയില്‍ ജീവിതം ആരംഭിച്ച താന്‍ എട്ടാം ക്ലാസിൽ രണ്ടുതവണ തോറ്റതിന് ശേഷം വീട്ടിൽ നിന്ന് ഓടിപ്പോയെങ്കിലും ഉടൻ തിരിച്ചെത്തിയതായും വ്യക്തമാക്കി.

ഷോയിൽ, അർമാൻ മാലിക്കിനോട് അദ്ദേഹത്തിൻ്റെ ആസ്തിയെക്കുറിച്ചും അവതാരകന്‍ ചോദിച്ചിരുന്നു. തനിക്ക് ഏകദേശം 200 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇത് മാത്രമല്ല 10 ഫ്ലാറ്റുകൾ ഇതിനോടകം സ്വന്തമാക്കിയതായും അദ്ദേഹം വെളിപ്പെടുത്തി. അതിൽ 4 എണ്ണം തൻ്റെ ഭാര്യമാർക്കും 4 കുട്ടികൾക്കുമുള്ളതാണ്, 6 എണ്ണം തൻ്റെ ജീവനക്കാർക്കുള്ളതാണ്.

ഷൂട്ടിംഗിനായി അദ്ദേഹത്തിന് സ്വന്തമായി ഒരു സ്റ്റുഡിയോയുമുണ്ട്. 6 എഡിറ്റർമാർ, 2 ഡ്രൈവർമാർ, 4 മറ്റ് ജീവനക്കാർ, വീട്ടുജോലിക്കാരായി 9 പേരും മാലിക്കിനായി പ്രവർത്തിക്കുന്നു.

അതേസമയം, അർമാന്റെ ഭാര്യമാരായ പായലും കൃതികയും അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കുളായിരുന്നു. രണ്ട് ഭാര്യമാരും ഒരേസമയം ഗർഭിണികളായതോടെയാണ് അർമാന്റെ വിഡിയോകൾ വൻ ഹിറ്റായി തുടങ്ങിയത്. അന്ന് വലിയ വിമർശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ആ വീഡിയോ യൂട്യൂബ് ചാനലിന്റെ റീച്ച് വലിയ തോതില്‍ കൂട്ടി, ഒപ്പം വരുമാനവും.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

Related Articles

Popular Categories

spot_imgspot_img