ചക്കകൊമ്പന്റെ ആക്രമണത്തിൽ ചരിഞ്ഞ മുറിവാലൻ കൊമ്പന്റെ ശരീരത്തിൽ നിന്നും കണ്ടെത്തിയത് 20 പെല്ലറ്റുകൾ; എയർഗൺ പോലുള്ള തോക്കുകൾ ഉപയോഗിച്ച് വെടിവച്ചതാകാമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ

ചിന്നക്കനാലിൽ ചക്കകൊമ്പന്റെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം ചരിഞ്ഞ മുറിവാലൻ കൊമ്പന്റെ ശരീരത്തിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനിടെ 20 പെല്ലറ്റുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. എന്നാൽ ഈ പെല്ലറ്റുകളൊന്നും ആനയുടെ ആന്തരികാവയവങ്ങളിൽ ക്ഷതമേൽപ്പിക്കുന്ന തരത്തിലുള്ളവയല്ല. (20 pellets were recovered from the body ofmurivalan komban)

എയർഗൺ പോലുള്ള തോക്കുകൾ ഉപയോഗിച്ച് വെടിവച്ചതാകാം കൊമ്പന്റെ ശരീരത്തിൽ ഉള്ള പെല്ലറ്റുകൾ എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.

കണ്ടെടുത്തവയിൽ 19 പെല്ലറ്റുകളും വന്യജീവികളെ തുരത്താനായി വനം വകുപ്പ് ഉപയോഗിക്കുന്ന ട്വൽവ് ബോർ ആക്ഷൻ തോക്കുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ളവയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ദേവികുളം റേഞ്ചിൽ 4 ട്വൽവ് ബോർ തോക്കുകൾ ആണുള്ളത്. എന്നാൽ ഇവ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഇടത്തരം വലുപ്പത്തിലുള്ള ഒരു പെല്ലറ്റും മുറിവാലന്റെ ശരീരത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റ മുറിവാലൻ കഴിഞ്ഞദിവസമാണ് ചരിഞ്ഞത്. തുടർന്ന് നടത്തിയ പോസ്റ്മോർട്ടത്തിലാണ് പെല്ലറ്റുകൾ കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ…. ആൽബർട്ട് അൽഫോൻസോ, പോൾ...

ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍

കാസര്‍കോട്: ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിഞ്ഞു. കാസര്‍കോട് ചെറുവത്തൂര്‍...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ രോഗ വാഹകരായ പലതരത്തിലുള്ള ബാക്ടീരിയകൾ മനുഷ്യ ശരീരത്തിൽ...

ബസ് സ്റ്റാൻഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി

ബസ് സ്റ്റാൻഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി ബെംഗളൂരു: ബസ് സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയത്തിന് സമീപം...

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി എസ്...

Related Articles

Popular Categories

spot_imgspot_img