പ്രണയ അഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. വിദ്യാർത്ഥിനിയെ പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രാവച്ചമ്പലം അരിക്കട മുക്ക് അനസ് മൻസ്സിലിൽ ആരിഫ് (19) ആണ് പിടിയിലായത്. പ്രാവച്ചമ്പലം കോൺവെന്റ് റോഡിൽ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം. വിദ്യാർഥിനെ വീട്ടിലേക്ക് നടന്നു പോകുന്ന ഇടവഴിയിൽ കാത്തുനിന്ന പ്രതി പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ച് വിദ്യാർഥിയുടെ കഴുത്ത് അറക്കാൻ ശ്രമം നടത്തുകയായിരുന്നു. ഇയാളുടെ ആക്രമണത്തിൽ നിന്നും കുതറി മാറിയ വിദ്യാർഥി വീട്ടിലേക്ക് ഓടിയെത്തി വിവരം പറയുകയായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി ഇയാൾ വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തിയിരുന്നു. വിദ്യാർഥിനി പ്രണയം നിരസിച്ചതോടെയാണ് കൊലപ്പെടുത്താൻ ശ്രമമുണ്ടായത്.
സംഭവത്തിനുശേഷം തമിഴ്നാട്ടിലേക്ക് കടന്ന ആരിഫിനെ തമിഴ്നാട് കുളച്ചലിൽ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ സാരമായി പരിക്കേറ്റ വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രതിയെ സ്ഥലത്ത് വെച്ച് തെളിവെടുപ്പ് നടത്തിയ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.