ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വയസ്സുകാരി യുവതി
അമേരിക്കയിലെ ടെന്നസി സംസ്ഥാനത്ത് കഴിഞ്ഞ 200 വർഷത്തിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക സ്ത്രീയായ ക്രിസ്റ്റ ഗെയിൽ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനുള്ള തീയതി സുപ്രീം കോടതി നിശ്ചയിച്ചു.
2026 സെപ്റ്റംബർ 30-നാണ് 49 കാരിയായ ക്രിസ്റ്റയ്ക്ക് വധശിക്ഷ നടപ്പാക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ഇത് നടപ്പാകുന്നുവെങ്കിൽ, രണ്ട് നൂറ്റാണ്ടിനുശേഷം ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധേയയാകുന്ന ആദ്യത്തെ സ്ത്രീയാകും അവർ.
ഭീകരമായ കൊലപാതകം
ക്രിസ്റ്റ ഗെയിൽ പൈക്കിനെതിരെ ചുമത്തിയ കുറ്റം 1995-ൽ നടന്ന സഹപാഠിയായ കോളിൻ സ്ലെമ്മറിന്റെ കൊലപാതകമാണ്.
അന്ന് 18 വയസ്സായിരുന്ന ക്രിസ്റ്റ, സുഹൃത്തുക്കളായ രണ്ട് ആണ്‍കുട്ടികളുമായി ചേർന്ന് കോളിനെ പ്രലോഭിപ്പിച്ച് കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെ വച്ച് അരമണിക്കൂറോളം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
നിർമ്മാണത്തിലിരുന്ന ക്രിസ്ത്യൻ പള്ളി തകർന്നുവീണു; 25 മരണം, നൂറിലേറെ പേർക്ക് പരിക്ക്; ദുരന്തം പെരുന്നാൾ ആഘോഷത്തിനിടെ
ആക്രമണത്തിനിടെ കോളിനെ മർദ്ദിക്കുകയും വെട്ടുകയും ചെയ്തു. ക്രിസ്റ്റ തന്റെ കൈകൊണ്ട് കോളിന്റെ നെഞ്ചിൽ പെന്റഗ്രാം (Pentagram) ചിഹ്നം കൊത്തുകയും, തലയിൽ ആസ്ഫാൾട്ടിന്റെ വലിയ കഷണം കൊണ്ട് അടിച്ചു തകർത്തെറിക്കുകയും ചെയ്തു.
ക്രിസ്റ്റയും കോളിനും നോക്‌സ്‌വില്ലെയിലെ ജോബ് കോർപ്‌സ് കരിയർ പരിശീലന പരിപാടിയിൽ വിദ്യാർത്ഥികളായിരുന്നു.
ക്രിസ്റ്റയുടെ കാമുകനെ കോളിൻ തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് തെറ്റിദ്ധരിച്ച ക്രിസ്റ്റയാണ് ഈ ക്രൂരകൃത്യത്തിന് നേതൃത്വം നൽകിയതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കൊലപാതകത്തിന് ശേഷമുള്ള ഞെട്ടിക്കുന്ന പ്രവൃത്തി
പൊലീസിന്റെ റിപ്പോർട്ട് പ്രകാരം, കൊലപാതകത്തിന് ശേഷം ക്രിസ്റ്റ കോളിന്റെ തലയോട്ടിയുടെ ഒരു ഭാഗം സൂക്ഷിച്ച് സ്കൂളിലേക്ക് കൊണ്ടുവന്നു.
അത് സഹപാഠികളെ കാണിച്ചുവെന്ന സംഭവമാണ് അന്വേഷണത്തെ കൂടുതൽ ഞെട്ടിച്ചത്. ഇതോടെ, കൊലപാതകം നടന്ന മൂന്നാം ദിവസം തന്നെ അവളെ പോലീസ് അറസ്റ്റ് ചെയ്തു.
വധശിക്ഷ വിധിയും തടവിലെ ജീവിതവും
1996-ൽ വിചാരണയ്ക്ക് ശേഷം കൊലപാതകത്തിനും കൊലപാതക ഗൂഢാലോചനയ്ക്കും കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. തുടർന്നു വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.
ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക സ്ത്രീയായി അവർ മാറി. 27 വർഷത്തിലേറെക്കാലം അവർ ഏകാന്ത തടവിലാണ് കഴിഞ്ഞത്. പരോൾ അപേക്ഷകളും നിരന്തരം തള്ളിക്കൊണ്ടിരുന്നു.
മാനസികാരോഗ്യ പ്രശ്നങ്ങളും ബാല്യകാല പീഡനവും
ക്രിസ്റ്റയുടെ അഭിഭാഷകർ അവരുടെ ബാല്യകാലത്ത് അവർ ശാരീരികവും ലൈംഗികവുമായ പീഡനങ്ങളും അവഗണനകളും നേരിട്ടിരുന്നുവെന്ന് വാദിച്ചു.
കൂടാതെ, ബൈപോളാർ ഡിസോർഡറും പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറും ബാധിച്ചിരുന്നതായി മെഡിക്കൽ രേഖകളിൽ തെളിയിക്കുന്നുണ്ട്.
എങ്കിലും, കുറ്റകൃത്യത്തിന്റെ ഭീകരത കണക്കിലെടുത്ത് കോടതി അവരുടെ വധശിക്ഷ നിലനിർത്തുകയായിരുന്നു.
2026 സെപ്റ്റംബർ 30-ന് വധശിക്ഷ നടപ്പാക്കിയാൽ, ക്രിസ്റ്റ ഗെയിൽ പൈക്കിന്റെ കേസ് ടെന്നസിയുടെ ക്രിമിനൽ ചരിത്രത്തിൽ ഏറ്റവും വിവാദപരമായും ദാരുണമായും രേഖപ്പെടുത്തപ്പെടും.