2 ലക്ഷം നൽകി; ‘നിന്നെ പോലീസിലെടുത്തെടാ’ എന്ന് തട്ടിപ്പുകാരൻ; ‘IPS ലഭിച്ച’ സന്തോഷത്തിൽ യുണിഫോമിട്ട് തോക്കുമായി നേരെ മാർക്കറ്റിലെത്തി; പക്ഷെ പണിപാളി, 18 കാരൻ അറസ്റ്റിലായതിങ്ങനെ:

തൊഴില്‍ റാക്കറ്റില്‍ നിന്ന് രണ്ടു ലക്ഷം രൂപ നല്‍കി, തന്നെ പൊലീസിലെടുത്തു എന്ന് തെറ്റിദ്ധരിച്ച് ഐപിഎസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ കറങ്ങി നടന്ന 18 കാരൻ ബിഹാറില്‍ അറസ്റ്റില്‍. ജാമുയി ജില്ലയിലെ സിക്കന്ദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 18-year-old arrested in Bihar for mistaking himself as an IPS officer

ഗോവർദ്ധൻ ബിഘ സ്വദേശി മിഥിലേഷ് മാഞ്ചിയാണ് പൊലീസ് കസ്റ്റഡിയിലായത്. ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ സിക്കന്ദ്ര മാർക്കറ്റില്‍ നിന്നാണ് പ്രതി പൊലീസ് പിടിയിലായത്.

തൊഴില്‍ റാക്കറ്റില്‍ നിന്ന് രണ്ടു ലക്ഷം രൂപ നല്‍കിയാണ് പ്രതി യൂണിഫോം സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. യൂണിഫോം ലഭിച്ചതോടെ, താൻ ഐപിഎസ് ഓഫീസറായി മാറിയെന്ന് മിഥിലേഷ് കരുതി. യൂണിഫോമിനൊപ്പം വ്യാജ തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഐപിഎസ് യൂണിഫോമും അരയില്‍ തോക്കും ധരിച്ച്‌ ബൈക്കിലാണ് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. മാർക്കറ്റില്‍ ചുറ്റക്കറങ്ങിയ യുവാവിനെ കണ്ട് സംശയം തോന്നിയവരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്.

ജോലി വാഗ്ദാനം ചെയ്തത് മനോജ് സിങ് എന്നയാളാണെന്ന് മിഥിലേഷ് പൊലീസിനോട് പറഞ്ഞു. ‘രണ്ട് ലക്ഷം രൂപ തന്നാല്‍ പൊലീസില്‍ ജോലി തരാമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു സ്കൂളിന്റെ സമീപത്തുവച്ച്‌ യൂണിഫോമും, തോക്കും കൈമാറി. നല്‍കാനുള്ള ബാക്കി തുകയായ 30,000 രൂപ നല്‍കാൻ പോകുന്നതിന് ഇടയിലാണ് കസ്റ്റഡിയിലാകുന്നത്,

പൊലീസ് എത്തിയപ്പോള്‍ താൻ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നാണ് ഇയാള്‍ പറഞ്ഞത്. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമാണ് പ്രതിക്കുള്ളതെന്നും പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് യൂറോപ്പിലെ പല രാജ്യങ്ങളിലെയും കാലാവസ്ഥ പ്രവചനാതീതമായ...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

Related Articles

Popular Categories

spot_imgspot_img