സിറോ മലബാര്‍ സഭയുടെ കീഴിലുള്ള കന്യാസ്ത്രി മഠത്തില്‍ 17 കാരിയായ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. മധ്യപ്രദേശിലെ സത്‌ന രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രേഷിതാരം സന്യാസിനി സമൂഹാംഗമായ പ്രിതിമ ബാഗോവാര്‍ എന്ന അസം സ്വദേശിനിയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച (ഏപ്രില്‍13) വൈകുന്നേരമാണ് പെൺകുട്ടി മഠത്തിനുള്ളില്‍ ജീവനൊടുക്കിയത്. സംഭവുമായി ബന്ധപ്പെട്ട് മലയാളി വൈദികനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച വൈദികന്‍ ഫാദര്‍ നോബി ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് രൂപത പിആര്‍ഒ പറഞ്ഞു.
പ്രാദേശിക ബിജെപി പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വൈദികനെ പോലീസ് വിടാത്തതെന്നാണ് രുപതാധികൃതരുടെ ഭാഷ്യം.അയാളെ പ്രതിയാക്കാനുള്ള തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നാണ് അനൗദ്യോഗികമായി പോലീസ് പറയുന്നതെന്ന് സഭാ അധികൃതര്‍ വ്യക്തമാക്കി.
സീലിംഗ് ഫാനിൽ നിന്ന് പെൺകുട്ടിയെ താഴെയിറക്കുമ്പോൾ ചെറിയ നാഡിമിടിപ്പ് ശ്രദ്ധയിൽപ്പെട്ടതായി കന്യാസ്ത്രീകൾ പറഞ്ഞതിനെത്തുടർന്ന് ഫാ. നോബി ജോർജ്ജ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചതായി രൂപതാ പബ്ലിക് റിലേഷൻസ് ഓഫീസർ ഫാദർ ജെസ്ബിൻ മാത്യു യുസിഎ ന്യൂസിനോട് പറഞ്ഞു.
വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ അസമിലെ ദിബ്രുഗഡിൽ നിന്നാണ് പെൺകുട്ടി വന്നതെന്നും ഒരു വർഷം മുമ്പ് പ്രേഷിതറാം (മിഷൻ ഗാർഡൻ) സിസ്റ്റേഴ്‌സ് സഭയിൽ ചേർന്നുവെന്നും മാത്യു പറഞ്ഞു.
പെണ്‍കുട്ടി തൂങ്ങി നില്‍ക്കുന്നതു കണ്ട് മഠത്തിലെ ജീവനക്കാരോടൊപ്പം ആശുപത്രിയില്‍ പോയ ഫാ. നോബിയെ കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് വിട്ടയക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് പിആര്‍ഒ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
എറണാകുളം- അങ്കമാലി അതിരൂപതയുടെ കീഴിലുള്ള സന്യാസിനി സമൂഹമാണ് പ്രേഷിതാരം. കഴിഞ്ഞ 60 വര്‍ഷമായി സത്‌നയില്‍ ഈ കോണ്‍ഗ്രിഗേഷന്‍ പ്രവര്‍ത്തിച്ചു വരികയാണ്. രൂപതയുടെ കീഴില്‍ സ്‌കൂളുകളും ആശുപത്രികളും അനാഥാലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.









