കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിലെ 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 9 പേരുടെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. കരമന അഷറഫ് തങ്ങൾ ഉൾപ്പെടെയുള്ള പിഎഫ്ഐ സംസ്ഥാന നേതാക്കൾക്കാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന എൻഐഎയുടെ വാദം തളളിയാണ് ഉപാധികളോടെ 17 പേരുടെ ഹർജി അംഗീകരിച്ചത്.(17 PFI workers got bail from high court)
ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിലെ പ്രതികൾക്ക് ഉൾപ്പെടെ കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാവൂ, ഈ നമ്പർ ദേശീയ ദേശീയ അന്വേഷണ ഏജൻസിയെ അറിയിക്കണം, മൊബൈലിലെ ലൊക്കേഷൻ സെറ്റിങ് എപ്പോഴും ഓണാക്കി ഇടണം, ജാമ്യം നേടിയവരുടെ ലൊക്കേഷൻ എപ്പോഴും എൻ ഐ എയ്ക്ക് തിരിച്ചറിയാനാകണം, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ എല്ലാ ആഴ്ചയും എത്തണം, രാജ്യം വിട്ടുപോകരുത് എന്നീ പ്രധാന വ്യവസ്ഥകളോടെയാണ് ജാമ്യം നൽകിയത്.
Read Also: ചരിത്രത്തിലാദ്യം; സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം; ഓം ബിർലയ്‌ക്കെതിരെ കൊടിക്കുന്നിൽ സുരേഷ്