ആലപ്പുഴ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ സഹപാഠിയായ പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ കേസിൽ ആലപ്പുഴ സൗത്ത് പൊലീസാണ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്. അസൈൻമെൻ്റ് എഴുതാൻ സഹായിക്കണമെന്നാവശ്യപ്പെട്ടു പെൺകുട്ടിയെ വീട്ടിൽ കൊണ്ട് പോയി പ്രതി പീഡിപ്പിക്കുകയായിരുന്നു.
നാല് മാസങ്ങൾക്ക് മുൻപ് സ്കൂളിൽ തോക്ക് കൊണ്ടുവന്ന് സഹപാഠിയ്ക്ക് നേരെ ചൂണ്ടിയതിന് പ്രതിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എന്നാൽ 18 വയസ്സ് പൂർത്തിയാകാത്തതിനാൽ അന്ന് കേസെടുത്തിരുന്നില്ല. തുടർന്ന് സസ്പെൻഷനു ശേഷം വീണ്ടും പ്രവേശനം നേടുകയായിരുന്നു.









