തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിൽ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കുറ്റിച്ചലിൽ പരുത്തിപ്പള്ളി വിഎച്ച്എസ്‌സി വിദ്യാര്‍ത്ഥി ബെന്‍സണ്‍ എബ്രഹാം ആണ് സ്കൂളിൽ തൂങ്ങി മരിച്ചത്. ഇന്നലെ വൈകുന്നേരം മുതല്‍ ബെന്‍സനെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം മരണ കാരണം വ്യക്തമല്ല.