കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു
തൃശൂർ: 13കാരിയെ ക്ലാസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വിയ്യൂരിലെ രാമവർമപുരം കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിനി കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് മരിച്ചത്.(13-year-old girl found dead in classroom in Thrissur)
കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു. എന്നാൽ കുറച്ചു നേരം കഴിഞ്ഞ് സഹപാഠികൾ കുട്ടിയെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ അധ്യാപകരും സഹപാഠികളും ചേർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല. വിദ്യാർത്ഥിനിയുടെ അസ്വഭാവിക മരണത്തിൽ വിയ്യൂർ പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. ഉച്ചക്ക് രണ്ടുമണിവരെ കുട്ടി ക്ലാസ് മുറിയിൽ സജീവമായിരുന്നതായി അധ്യാപകരും പ്രതികരിച്ചു. തലവേദന എന്നു പറഞ്ഞു ഡെസ്കിൽ തലവെച്ചു മയങ്ങിയ കുട്ടിക്ക് അനക്കം ഇല്ലാതെ കണ്ടെത്തിയത് 2.30 ഓടെയാണ്.