കോഴിക്കോട്: 13 വയസ്സുകാരന് കാറോടിക്കാന്‍ നല്‍കിയ പിതാവിനെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട് ചെക്യാട് സ്വദേശി നൗഷാദിനെതിരെയാണ് കേസെടുത്തത്. കാര്‍ കോഴിക്കോട് വളയം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുട്ടി വാഹനം ഓടിക്കുന്നതിന്റെ റീല്‍സ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ശുഭയാത്ര പോര്‍ട്ടലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സ്കൂളുകളിൽ അധ്യാപകർ ചൂരലെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സ്കൂളുകളിൽ വിദ്യാർഥികളുടെ അച്ചടക്കമുറപ്പാക്കാൻ അധ്യാപകർ കൈയിൽ ചെറുചൂരൽ കരുതട്ടെയെന്ന് കേരള ഹൈക്കോടതി. ആരെങ്കിലും പരാതി നൽകിയാലുടൻ അധ്യാപകർക്കെതിരെ പൊലീസ് വെറുതേ കേസെടുക്കരുതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
കേസിനെ ഭയന്നാകരുത് അധ്യാപകർ തങ്ങളുടെ ചുമതലകൾ നിർവഹിക്കേണ്ടത്. വിഴിഞ്ഞം പൊലീസ് രജിസ്റ്റർചെയ്ത കേസിൽ അധ്യാപകന് മുൻകൂർജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കുന്നു. ആറാംക്ലാസുകാരനെ ചൂരൽകൊണ്ട് അടിച്ചെന്ന പരാതിയിലാണ് അധ്യാപകനെതിരെ വിഴിഞ്ഞം പൊലീസ് കേസ് എടുതത്. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചത്.