വില്ലനായി വീണ്ടും ഷവർമ. ചിക്കൻ ഷവർമ്മ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റ് 12പേർ ചികിത്സ തേടി. മുംബൈ ഗോരേഗാവിലെ സന്തോഷ് നഗർ പ്രദേശത്തെ ഹോട്ടലിൽ നിന്ന് വെള്ളിയാഴ്ച ചിക്കൻ ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 12 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ മറ്റു ശാരീരിക അസ്വസ്ഥതകൾ ഇല്ലാത്ത ഒമ്പത് പേർ ആശുപത്രി വിട്ടുവെന്നും മറ്റ് മൂന്ന് പേർ സുഖം പ്രാപിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.