web analytics

ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാർ മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് രണ്ടാം നിലയിലെ കിടപ്പുമുറിയിൽ, വിഷവാതകം ശ്വസിച്ചതായി സംശയം

ടിബിലിസി: ജോർജിയയിലെ റിസോർട്ടിൽ കിടപ്പുമുറിയിൽ 12 ഇന്ത്യക്കാരെ മരിച്ചനിലയിൽ കണ്ടെത്തി. റിസോർട്ടിലെ ഇന്ത്യൻ റസ്റ്ററന്റിലെ ജീവനക്കാരാണ് മരിച്ചത്. രണ്ടാം നിലയിലുള്ള കിടപ്പുമുറിയിലാണ് 12 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.(12 Indians found in resort at Georgia)

വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ഇവർ മരിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൃതദേഹങ്ങൾ കിടന്നിരുന്ന മുറിയുടെ സമീപത്ത് ജനറേറ്റർ കണ്ടെത്തിയെന്ന് ജോർജിയ വാർത്താകുറിപ്പിലൂടെ അറിയിച്ചു. അടച്ചിട്ട മുറിയിൽ പ്രവർത്തിച്ച ജനറേറ്ററിൽ നിന്നുയർന്ന പുക ശ്വസിച്ചായിരിക്കാം ഇവർ മരിച്ചതെന്നാണ് നിഗമനം.

മൃതദേഹങ്ങളിൽ മറ്റു മുറിവുകളോ പരിക്കുകളോ ഇല്ല. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനുള്ള ഫൊറൻസിക് പരിശോധനകൾ തുടരുകയാണ്. സംഭവത്തിൽ ക്രിമിനൽ കേസെടുത്തു. മരിച്ചവരുടെ കുടുംബങ്ങളെ ജോർജിയയിലെ ഇന്ത്യൻ എംബസി അനുശോചനം അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img