കൊടും പട്ടിണിയും പോഷകാഹാര കുറവും വലക്കുന്ന ഗസയിൽ ആഹാരം ലഭിക്കാതെ 10 കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. കമാൽ അദ്വാൻ ആശുപത്രിയിലെ നാലു കുട്ടികൾ ആ പോഷകാഹാര കുറവിനെ തുടർന്ന് മരിച്ചിരുന്നു. ബുധനാഴ്ച നാല് കുട്ടികൾ മരിച്ചതിന് പുറമെയാണ് ഇത്. ഇതുകൂടാതെ അൽഷിഫ മെഡിക്കൽ കോളേജിലും രണ്ടു കുട്ടികൾ മരിച്ചു. പോഷകാഹാരം കുറവിന് തുടർന്ന് നിരവധി കുഞ്ഞുങ്ങളാണ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിൽ ചികിത്സയിലുള്ളത്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. ഗസ്സയിലേക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സഹായം എത്തിക്കുന്നതിന് ഇസ്രായേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതും ഇസ്രായേലിന്റെ ഭീഷണിയെ തുടർന്ന് വിവിധ രാജ്യങ്ങൾ സഹായം നിർത്തിവച്ചതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇതിനിടെ ഇന്ധനക്ഷമം മൂലം ആശുപത്രി ഉപകരണങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതും പ്രതിസന്ധി ആയിരിക്കുകയാണ്. കൂടുതൽ കുട്ടികൾ മരിക്കുന്നത് തടയാൻ അടിയന്തരമായി ഇടപെടൽ വേണമെന്ന് കമാൽ അദ്വാൻ ഹോസ്പിറ്റൽ ഡയറക്ടർ അഹമ്മദ് അൽ കഹ്‌ലൂത്ത് പറഞ്ഞു.
