web analytics

ദുബായ് ആര്‍ടിഎയുടെ 20ാം വാര്‍ഷികം: യാത്രക്കാര്‍ക്ക് സമ്മാനങ്ങളും കിഴിവുകളും

ദുബായ് ആര്‍ടിഎയുടെ 20ാം വാര്‍ഷികം: യാത്രക്കാര്‍ക്ക് സമ്മാനങ്ങളും കിഴിവുകളും

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) തന്റെ 20-ാം വാർഷികം ആഘോഷിക്കുന്നു.

ഈ അവസരത്തിൽ, ദുബായിലെ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തി വൻ സമ്മാനങ്ങളും ആകർഷക ഓഫറുകളും പ്രഖ്യാപിച്ചു.

വിമാനത്താവളത്തിലെത്തുന്നവർ മുതൽ മെട്രോ, ട്രാം, ബസ് യാത്രക്കാരുവരെ ആഘോഷങ്ങളുടെ ഭാഗമാകാം.

എസ്ബിഐയുടെ ഡിജിറ്റൽ സേവനങ്ങൾ പണിമുടക്കി

ട്രാം യാത്രക്കാർക്ക് പ്രത്യേക സമ്മാനങ്ങൾ

ഒക്ടോബർ 22 മുതൽ നവംബർ 2 വരെ ദുബായ് ട്രാമിലെ സ്ഥിരം യാത്രക്കാർക്ക് 10,000-ത്തിലധികം ‘2-for-1’ ഓഫറുകളുള്ള എന്റര്‍ടൈനര്‍ യു.എ.ഇ 2026 ബുക്ക്‌ലെറ്റ് സമ്മാനമായി ലഭിക്കും.

എയർപോർട്ടിൽ ഫോട്ടോ ചലഞ്ചും വിനോദസഞ്ചാരികൾക്കുള്ള കിറ്റ്

ഒക്ടോബർ 28 മുതൽ നവംബർ 1 വരെ ദുബായ് എയർപോർട്ടിൽ ഫോട്ടോ ചലഞ്ച് നടക്കും.

പങ്കെടുക്കുന്നവർക്ക് ആര്‍ടിഎയുടെ ഔദ്യോഗിക പേജുകളിൽ ഫീച്ചർ ചെയ്യപ്പെടാനുള്ള അവസരവും, വിനോദസഞ്ചാരികൾക്ക് പ്രത്യേക സ്വാഗത കിറ്റും ലഭിക്കും.

മെട്രോ സ്റ്റേഷനുകളിൽ സമ്മാനങ്ങൾ

നവംബർ 1 മുതൽ 15 വരെ ബുർജ്മാൻ, യൂണിയൻ, മാൾ ഓഫ് ദി എമിറേറ്റ്സ് മെട്രോ സ്റ്റേഷനുകളിലെ ENBD കിയോസ്കുകൾ സന്ദർശിച്ച് സമ്മാനങ്ങൾ നേടാം. അതോടൊപ്പം Go4it കാർഡ് സംബന്ധിച്ച വിവരങ്ങളും ലഭിക്കും.

ബസ് യാത്രക്കാർക്ക് നവംബർ 1-ന് സർപ്രൈസ്

അൽ ഖുബൈബ ബസ് സ്റ്റേഷനും ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷനും സ്ഥാപിച്ച RTA20 ബൂത്തിൽ 20 സെക്കൻഡിനുള്ളിൽ സമ്മാനം നേടാം.

ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മുതൽ ചോക്ലേറ്റുകൾ വരെ ലഭിക്കും. ഓഫർ നവംബർ 1-ന് മാത്രം.

ഫോട്ടോബൂത്ത്, ആർട്ട് ഫ്രെയിം, വിനോദ പരിപാടികൾ

നവംബർ 1-ന് ബുർജ്മാൻ മെട്രോ സ്റ്റേഷനിൽ വൻ ആർട്ട് ഫ്രെയിംസിൽ ഫോട്ടോ എടുക്കാനും ആർടിഎ ഫോട്ടോബൂത്തിലൂടെ ഡിജിറ്റൽ കോപ്പി നേടാനും അവസരമുണ്ട് (9 a.m.–5 p.m.).

അന്നേ ദിവസം ‘ബലൂണ്‍സ് & സ്‌മൈല്‍സ്‌’ ഇവന്റ് ബുർജ്മാൻ, ഓൺപാസ്സീവ്, ശോഭ റിയൽറ്റി, ഇൻഷുറൻസ് മാർക്കറ്റ് സ്റ്റേഷനുകളിലും ഉമ്മു റമൂൽ കസ്റ്റമർ ഹാപ്പിനസ് സെന്ററിലും നടക്കും.

സിനിമ, ഓൺലൈൻ ഷോപ്പിംഗിൽ 20% കിഴിവ്

നവംബർ 1 മുതൽ 5 വരെ റോക്‌സി സിനിമാസിൽ RTA20 പ്രൊമോ കോഡ് ഉപയോഗിച്ച് സിനിമ ടിക്കറ്റുകൾക്ക് 20% കിഴിവ് ലഭിക്കും.

അതേ കാലയളവിൽ നൂണ്‍ ഓൺലൈൻ ഓർഡറുകൾക്കും ഇതേ കോഡ് ഉപയോഗിച്ച് 20% കിഴിവ് ലഭിക്കും.

ലിമിറ്റഡ് എഡിഷൻ നോൾ കാർഡുകൾ

നവംബർ 1 മുതൽ 30 വരെ ദുബായിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും ആർടിഎയുടെ ‘ലിമിറ്റഡ് എഡീഷന്‍ നോള്‍ കാര്‍ഡ്‌സ്‌’ പുറത്തിറക്കുന്നു.

English Summary:

Dubai’s Roads and Transport Authority (RTA) celebrates its 20th anniversary with a host of offers and prizes for passengers. From October 22 to November 30, travelers can enjoy giveaways, photo challenges, metro kiosk rewards, and discounts. Commuters can win gadgets, chocolates, and Entertainer UAE 2026 booklets, while shoppers can use the “RTA20” promo code for 20% off at Roxy Cinemas and Noon. Limited-edition Nol cards will also be launched across metro stations to mark the celebration.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് കൊച്ചി ∙...

ഓഹരി വിപണിയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്; സ്വർണവില കുത്തനെ ഇടിയുന്നു

ഓഹരി വിപണിയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്; സ്വർണവില കുത്തനെ ഇടിയുന്നു കൊച്ചി ∙ സംസ്ഥാനത്തെ...

ഐഎസിന്റെ വീഡിയോകൾ നിരന്തരം കാണിക്കാൻ ശ്രമിച്ചു, സിറിയയിലേക്ക് ചേക്കേറാൻ സമ്മർദ്ദം ചെലുത്തി; അമ്മക്കെതിരെ മകന്റെ പരാതി; അന്വേഷണം

ഐഎസിന്റെ വീഡിയോകൾ നിരന്തരം കാണിക്കാൻ ശ്രമിച്ചു, സിറിയയിലേക്ക് ചേക്കേറാൻ സമ്മർദ്ദം ചെലുത്തി;...

കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ‘റോബോ ജഡ്ജി’ വരുന്നു

കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ‘റോബോ ജഡ്ജി’ വരുന്നു കൊച്ചി: വിചാരണക്കോടതികളിൽ നീണ്ടുകിടക്കുന്ന കേസുകൾ...

നായയുടെ ആക്രമണം; പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിക്ക് പരിക്ക്

തൊടുപുഴ: തൊടുപുഴയിൽ തെരഞ്ഞെടുപ്പു ചൂട് കനക്കുന്ന അവസരത്തിൽ അപ്രതീക്ഷിത സംഭവമാണ് ബൈസൺവാലി പഞ്ചായത്തിലെ...

രാത്രി പുറത്തിറങ്ങുന്നവർ കുടയെടുക്കാൻ മറക്കരുത്

രാത്രി പുറത്തിറങ്ങുന്നവർ കുടയെടുക്കാൻ മറക്കരുത് തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി പുറത്തിറങ്ങുന്നവർ കുടയെടുക്കാൻ മറക്കരുതെന്ന്...

Related Articles

Popular Categories

spot_imgspot_img