ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചില്‍: മരണം 12 ആയി

കുളു: കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലുണ്ടായ മണ്ണിടിച്ചിലില്‍ 9 കെട്ടിടങ്ങള്‍ തകര്‍ന്നു. ഇന്നലെ മാത്രം 12 മരണങ്ങള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു. നാനൂറിലധികം റോഡുകള്‍ തകര്‍ന്ന് ഗതാഗതം മുടങ്ങി. കഴിഞ്ഞ രാത്രിയിലെ കനത്ത മഴയിലും നിരവധി വീടുകള്‍ തകര്‍ന്നു. അടുത്ത 24 മണിക്കൂറില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഷിംല ഉള്‍പ്പെടെ 12 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കുളു അന്നി പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകരുകയും നൂറോളം വാഹനങ്ങള്‍ ഒലിച്ചുപോകുകയും ചെയ്തു. ആരും അപകടത്തില്‍പ്പെട്ടില്ലെന്നാണ് പ്രാഥമിക വിവരം. സ്ഥലം വിട്ടുപോകണമെന്ന് ഇവിടുത്തെ താമസക്കാര്‍ക്ക് ഒരാഴ്ച മുന്‍പ് തന്നെ നിര്‍ദേശം നല്‍കിയിരുന്നു. കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

മണ്ഡിയിലേക്കുള്ള റോഡ് തകര്‍ന്നതോടെ പത്ത് കിലോമീറ്ററിലധികം ദൂരത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു. മണിക്കൂറുകളോളം റോഡില്‍ കിടക്കേണ്ടി വന്നവര്‍ക്ക് വെള്ളവും ഭക്ഷണവും ലഭിക്കാത്ത സ്ഥിതിയായിരുന്നു. മണ്ഡി ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ മരിച്ചതെന്ന് ഡപ്യൂട്ടി കമ്മിഷണര്‍ അരിന്ദം ചൗധരി പറഞ്ഞു.

ജൂണ്‍ 24 മുതല്‍ മഴക്കെടുതിയില്‍ ഇതുവരെ 238 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 40 പേരെ കാണാതായി. ഈ മാസം മാത്രം 120 പേര്‍ മരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

ഹണി ട്രാപ്പിലൂടെ ജോത്സ്യൻ്റെ സ്വർണവും പണവും തട്ടി; രണ്ടുപേർ അറസ്റ്റിൽ

പാലക്കാട്: ഹണി ട്രാപ്പിലൂടെ ജോത്സ്യൻ്റെ സ്വർണവും പണവും തട്ടിയ കേസിൽ സ്ത്രീ...

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്ത നാ​ല് മാ​സം പ്രായമുള്ള കുഞ്ഞ് മരിച്ചു; വീഴ്ചയില്ലെന്ന് ആ​ശു​പ​ത്രി അധികൃതർ

പ​ത്ത​നം​തി​ട്ട: പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്ത നാ​ല് മാ​സം മാത്രം പ്രാ​യ​മുള്ള കു​ഞ്ഞ് മ​രി​ച്ച​തി​ന്...

ഇൻ്റർപോൾ തിരയുന്ന കടും കുറ്റവാളി വർക്കലയിൽ പിടിയിൽ; പിടിയിലായത് ഇങ്ങനെ:

തിരുവനന്തപുരം: അമേരിക്കയിലെ കള്ളപ്പണ കേസിലെ പ്രതിയും ഇൻ്റർപോൾ തിരഞ്ഞിരുന്ന ആളുമായിരുന്ന യുവാവ്...

ഡോക്ടർമാരും നഴ്സുമാരും ഓവർകോട്ട് ഖാദിയാക്കണം; ബുധനാഴ്ച ഖാദി വസ്ത്രം ധരിക്കണമെന്ന് മന്ത്രി പി. രാജീവ്

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ ബുധനാഴ്ച ഖാദി വസ്ത്രം ധരിക്കണമെന്ന് മന്ത്രി പി....

അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ ഹൈക്കോടതി; മാർഗനിർദേശങ്ങൾ ഇങ്ങനെ

കൊച്ചി: സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ കര്‍ശന നടപടി തുടരണമെന്ന്...

യുകെയിൽ പോലീസ് വാഹനവും കാറുമായി കൂട്ടിയിടിച്ച് വൻ അപകടം; മൂന്നുപേർ ഗുരുതരാവസ്ഥയിൽ: ഗതാഗത നിയന്ത്രണം

യുകെയിൽ പോലീസ് വാഹനവും മറ്റൊരു കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പോലീസ്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!