കടുത്ത തണുപ്പിനെ നേരിടാൻ മുറിക്കുള്ളിൽ കരി കത്തിച്ച യുവാക്കൾ ശ്വാസംമുട്ടി മരിച്ചു
തണുത്ത കാലാവസ്ഥയെ നേരിടാൻ കട്ടിലുടെ അടച്ച മുറിക്കുള്ളിൽ കരി കത്തിച്ചതിനെ തുടർന്ന് ശ്വാസം മുട്ടി 3 യുവാക്കൾക്ക് ദാരുണാന്ത്യം. ബെംഗളൂരു അമൻ നഗറിലെ ഒരു വാടകമുറിയിൽ ആണ് സംഭവം.
മുറിയിൽ പുക നിറഞ്ഞതിനെ തുടർന്ന് ഓക്സിജൻ കുറയുകയും, ഒടുവിൽ റിഹാൻ (22), മൊഹീൻ നാൽബന്ദ് (23), സർഫറാസ് ഹരപ്പനഹള്ളി (22) എന്നിവർ ശ്വാസം മുട്ടി മരണപ്പെടുകയും ചെയ്തു. മറ്റൊരാളായ ഷഹനവാസ് (19) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
സംഭവദിനത്തിൽ ബെളഗാവിയിലെ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം ഇവർ താമസിക്കുന്ന മുറിയിലേക്ക് മടങ്ങിയെത്തിയതായിരുന്നു.
പുറത്ത് കടുത്ത തണുപ്പ് ഉള്ളതിനാൽ ഉറങ്ങുന്നതിന് മുൻപ് കുറച്ച് ചൂട് ലഭിക്കാനാണ് അവർ കരി തെളിച്ചത്.
മുറിയുടെ എല്ലാ ജനലുകളും വാതിലുകളും അടച്ച ശേഷമാണ് ഇവർ കിടന്നത്. ഉറക്കത്തിനിടെ മുറി പുക കൊണ്ട് നിറഞ്ഞതോടെ കാർബൺ മോണോക്സൈഡ് വിഷബാധ ഉണ്ടായി. അതാണ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയത്.
കടുത്ത തണുപ്പിനെ നേരിടാൻ മുറിക്കുള്ളിൽ കരി കത്തിച്ച യുവാക്കൾ ശ്വാസംമുട്ടി മരിച്ചു
. മാൽമരുതി പോലീസ് സ്ഥലത്തെത്തി സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചു. സംഭവത്തിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രാഥമിക നിഗമനപ്രകാരം, തെറ്റായ രീതിയിൽ കരി കത്തിച്ചതും മുറിയിലെ വായൂ സഞ്ചാരം സാധ്യമാക്കാതിരുന്നതും തന്നെയാണ് ജീവൻ നഷ്ടപ്പെടാൻ പ്രധാന കാരണം.
സംഭവസ്ഥലം സന്ദർശിച്ച MLA ആസിഫ് സെത്ത് കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തി. ഇത്തരത്തിലുള്ള അപകടങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കാനായി പൊതുജനങ്ങൾക്ക് സുരക്ഷാ ബോധവൽക്കരണം നൽകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.
കടുത്ത തണുപ്പ് അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ പുകകത്തിക്കുന്നതിൽ മുൻകരുതലുകൾ ഏർപ്പെടുത്തുന്നത് അത്യന്താപേക്ഷിതമാണെന്ന് ഉദ്യോഗസ്ഥരും അറിയിച്ചു.









