ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിൽ

കോഴിക്കോട്: ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവിനെ എക്‌സൈസ് പിടികൂടി. പയ്യോളി മണ്ഡലം പ്രസിഡന്റായ രഞ്ജിത് ലാൽ, അഭിലാഷ് എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി രഹസ്യവിവരത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ മൂന്നര ലിറ്റർ വാറ്റ് ചാരായവും 50 ലിറ്റർ വാഷും വാറ്റുപകരണങ്ങൾ തുടങ്ങിയ സാധനങ്ങളാണ് ഇവരിൽ നിന്ന് പിടികൂടിയത്.

മകളുടെ പിറന്നാൾ ആഘോഷത്തിന് സുഹൃത്തുക്കൾക്ക് വേണ്ടി മദ്യം വാങ്ങാൻ പോയ സമയത്താണ് ഇവർ എക്സൈസിന്റെ വലയിലായത്. ഇവരെ ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തെ തുടർന്ന് രഞ്ജിത്ത് ലാലിനെ യൂത്ത് കോൺ​ഗ്രസ് സസ്പെൻഡ് ചെയ്തു.

അധ്യാപകർക്ക് റീ അപ്പോയിന്റ്‌മെന്റ് ഓർഡർ നൽകാൻ ഒന്നരലക്ഷം രൂപ കൈക്കൂലി; വിരമിച്ച അധ്യാപകൻ വിജിലൻസ് പിടിയിൽ

കൊച്ചി: അധ്യാപകരിൽ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമിച്ച വിരമിച്ച അധ്യാപകൻ വിജിലൻസ് പിടിയിൽ. വടകര സ്വദേശി വിജയനാണ് പിടിയിലായത്. റീ അപ്പോയിന്റ്‌മെന്റ് ഓർഡർ നൽകുന്നതിനാണ് അധ്യാപകരിൽ നിന്നും ഇയാൾ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.

കോട്ടയം പാലായിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകരിൽ നിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. സെക്രട്ടറിയേറ്റിലെ ജനറൽ എഡ്യുക്കേഷൻ വിഭാഗത്തിലെ ജീവനക്കാരൻ സുരേഷ് ബാബുവിന് വേണ്ടിയാണ് ഇയാൾ കൈക്കൂലി വാങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരം.

കോട്ടയം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുളള റീ അപ്പോയിന്റ്‌മെന്റ് ഓർഡർ നൽകുന്നതിനാണ് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.

കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്തുനിന്നുമാണ് ഇയാളെ വിജിലൻസ് പിടികൂടിയത്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം....

Related Articles

Popular Categories

spot_imgspot_img