മോദി പ്രസംഗിച്ച വേദി ചാണകവെള്ളം തളിച്ച് ‘ശുദ്ധീകരിക്കാൻ’ യൂത്ത് കോൺഗ്രസ്; തടഞ്ഞു ബിജെപി പ്രവർത്തകർ; തൃശ്ശൂരിൽ യൂത്ത്കോണ്‍​ഗ്രസ്- ബിജെപി സംഘർഷം

തൃശ്ശൂരിൽ മോദി പങ്കെടുത്ത വേദിയിൽ ചാണകവെള്ളം തളിക്കാനായി കെഎസ്‍‍യു ശ്രമിച്ചു എന്നാരോപിച്ച് യൂത്ത്കോണ്‍​ഗ്രസ്- ബിജെപി സംഘർഷം. പ്രധാനമന്ത്രി എത്തിയ വേദിക്ക് സമീപമാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്.
പ്രതിഷേധക്കാരെത്തിയപ്പോൾ ഫ്ലക്സുകളും മറ്റും അഴിക്കാൻ ബിജെപി പ്രവർത്തകരും സ്ഥലത്തെത്തി. ചാണകവെള്ളം തളിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി പറഞ്ഞു. എന്നാൽ ന്യായമായ പ്രതിഷേധമാണ് തങ്ങളുടേതെന്ന് യൂത്ത് കോൺ​ഗ്രസ് പറഞ്ഞു. ഇന്നലെ പ്രധാനമന്ത്രിക്ക് പങ്കെടുക്കാനായി വേദിയുടെ അടുത്തുള്ള ആൽമരത്തിന്റെ കൊമ്പുകൾ മുറിച്ചുമാറ്റിയിരുന്നു. ഈ മരം മുറിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. ഈ പ്രതിഷേധത്തിലാണ് സംഘർഷമുണ്ടായത്. അതേസമയം, നിലവിൽ സ്ഥലത്ത് സംഘർഷം തുടരുകയാണ്. വൻ പൊലീസ് സംഘം സ്ഥലത്തേക്കെത്തും. പ്രതിഷേധിക്കുന്ന യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപി ആവശ്യം. എന്നാൽ ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാണ് യൂത്ത് കോൺ​ഗ്രസ് ആവശ്യപ്പെടുന്നത്. വർഷങ്ങളായി പഴക്കമുള്ള ആൽമരം മുറിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് യൂത്ത് കോൺ​ഗ്രസ് വ്യക്തമാക്കുന്നത്.

Also read: കറുത്ത ചുരിദാർ ധരിച്ചു നവകേരള യാത്ര കാണാൻ നിന്നു; യുവതിയെ 7 മണിക്കൂർ തടഞ്ഞുവെച്ച് പോലീസ്; നഷ്ടപരിഹാരം തേടി യുവതി ഹൈക്കോടതിയിൽ

spot_imgspot_img
spot_imgspot_img

Latest news

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

Other news

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള സർക്കാർ വിലക്കിനെ വിമർശിച്ചതിന് അറസ്റ്റ് ചെയ്യാൻ ഉത്തരവ്; താലിബാൻ മന്ത്രി രാജ്യംവിട്ടു

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള വിലക്കിനെ വിമർശിച്ച താ​ലി​ബാ​ൻ മ​ന്ത്രി​ക്ക് അ​റ​സ്റ്റ് വാ​റ​ന്റ്. താ​ലി​ബാ​ൻ...

കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍...

തൊട്ടാൽ പൊള്ളും സ്വർണ്ണം; ഇന്നും വിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200...

ഒട്ടകത്തെ കൊന്നാൽ വിവരമറിയും; ഒരുകിലോ 600-700.. കശാപ്പ് പരസ്യം വൈറൽ; പിന്നാലെയുണ്ട് പോലീസ്

മലപ്പുറം: മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചിയാക്കി വിൽക്കാൻ നീക്കം. കാവനൂരിലും ചീക്കോടിലുമായി...

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8...

Related Articles

Popular Categories

spot_imgspot_img