web analytics

വീടിന്റെ പിൻവാതിൽ പൊളിച്ചുകയറി; സ്വർണവും പണവും മോഷ്ടിച്ച് യുവാവ്; അറസ്റ്റിൽ

വീടിന്റെ പിൻവാതിൽ പൊളിച്ചുകയറി; സ്വർണവും പണവും മോഷ്ടിച്ച് യുവാവ്; അറസ്റ്റിൽ

കോവളത്ത് വീടിന്റെ പിൻവാതിൽ പൊളിച്ച് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണവും പണവും കവർന്നകേസിലെ മോഷ്ടാവിനെ അറസ്റ്റുചെയ്തു.

വെളളാറിലെ മൂപ്പൻവിള അനിൽ ഭവനിൽ അരുണിനെ(19) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്നുവെന്ന് കരുതുന്ന പ്രതിക്കുമായി അന്വേഷണം തുടരുന്നുവെന്ന് കോവളം പോലീസ് പറഞ്ഞു.

കൊടി സുനി മദ്യപിച്ചത് വിക്ടോറിയ ബാറിനു മുന്നിൽ വച്ച്; ദൃശ്യങ്ങൾ പുറത്ത്

കഴിഞ്ഞ 30 ന് പുലർച്ചെയോടെയായിരുന്നു മോഷണം.ഹാർബർ റോഡിൽ വട്ടവിള ഹീരയിൽ അമീലാ സലാമിന്റെ വീട്ടിലെ അലമാരയിലുണ്ടായിരുന്ന ആറുഗ്രാമിന്റെ സ്വർണവും 40,000 രൂപയുമാണ് മോഷ്ടിച്ചത്.

തമിഴ്‌നാട്ടിൽ പ്രതി നടത്തിയ വാഹന മോഷണകേസുമായി ബന്ധപ്പെട്ട് കോവളം പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതിയെ തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തുവെന്ന് എസ്.എച്ച്.ഒ. വി. ജയപ്രകാശ് പറഞ്ഞു.

കണ്ണൂരിൽ ടോറസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പേരാവൂർ (കണ്ണൂർ ) : പേരാവൂർ – മാലൂർ റോഡിൽ ടോറസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ ഓടിച്ചിരുന്ന യുവാവ് മരിച്ചു. കണ്ണൂർ കോളയാട് ആര്യപ്പറമ്പ് സ്വദേശി പുത്തൻവീട്ടിൽ മിഥുൻരാജാണ് (32) മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് അപകടം. സ്‌കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന മിഥുൻ രാജിന്റെ ഇളയമ്മ പ്രസീബ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

രാജൻ-പ്രേമ ദമ്പതികളുടെ മകനാണ് ഇലക്ട്രീഷനായ മിഥുൻ രാജ്.സഹോദരൻ: രാഹുൽ.സംസ്കാരം പിന്നീട്.

മഴയിലും ചോരാതെ ആവേശം; ശ്രീനാരായണപുരം വെള്ളച്ചാട്ടം കാണാന്‍ രണ്ടു മാസത്തിനിടെ എത്തിയത് 30,000 പേര്‍

ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്തെ റിപ്പിള്‍ വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ തിരക്ക്.

മഴ തകര്‍ത്തു പെയ്യുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം ആസ്വദിക്കാനായി വിദേശത്ത് നിന്നും സ്വദേശത്തു നിന്നുമായി 500 ലധികം പേരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്.

ജൂണ്‍, ജൂലൈ മാസങ്ങളിലായി 30,000 ത്തിലധികം സഞ്ചാരികളാണ് വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയത്. ടിക്കറ്റ് ഇനത്തില്‍ ഈ സീസണില്‍ ഇതിനകം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് (ഡിടിപിസി) 8 ലക്ഷം രൂപ ലഭിച്ചു.

വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികള്‍ക്കായി ഡിടിപിസി കരിങ്കല്ലു കൊണ്ടു തീര്‍ത്ത ആകര്‍ഷകമായ പവലിയനും ശുചിമുറി സൗകര്യവും വിശ്രമ കേന്ദ്രവും സംരക്ഷണ വലയങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

റിപ്പിള്‍ വെള്ളച്ചാട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 1,49,59,910 രൂപയാണ് ഇതുവരെ ഡിടിപിസി വിനിയോഗിച്ചിരിക്കുന്നത്.

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാനായി നടപ്പാക്കിയ ഇന്‍സ്റ്റലേഷന്‍ ഓഫ് ഫോട്ടോഫ്രെയിംസ് അറ്റ് 7 ലൊക്കേഷന്‍സ് പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരത്തെ റിപ്പിള്‍ വെള്ളച്ചാട്ടത്തിനും ഫ്രെയിംസ് സ്ഥാപിച്ചിട്ടുണ്ട്.

സഞ്ചാരികള്‍ക്ക് സുഗമമായി വെള്ളച്ചാട്ടം ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കാന്‍ 11 ജീവനക്കാര്‍ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് പ്രവര്‍ത്തന സമയം.

അഞ്ച് മുതല്‍ പന്ത്രണ്ട് വരെ പ്രായമുള്ള കുട്ടികള്‍ക്ക് 15 രൂപയും മുതിര്‍ന്നവര്‍ക്ക് 25 രൂപയുമാണ് പ്രവേശന ഫീസ്.

പന്നിയാര്‍കുട്ടിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാം. അടിമാലി-കല്ലാര്‍കുട്ടി വഴിയും ഇങ്ങോട്ടേക്ക് എത്താം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കുഞ്ഞിത്തണ്ണി വഴി രാജാക്കാട്ടേക്കുള്ള വഴിയിലാണ് ശ്രീനാരായണപുരം വെള്ളച്ചാട്ടം.

തേക്കിന്‍കാനത്ത് നിന്ന് 1.5 കിലോമീറ്റര്‍ അകലെ മുതിരപ്പുഴയാറില്‍ പരസ്പരം അടുക്കി വച്ചിരിക്കുന്ന അഞ്ച് വെള്ളച്ചാട്ടങ്ങളും എവിടേക്ക് യാത്ര ചെയ്ത് എത്തുന്നവര്‍ക്ക് കാഴ്ച വിരുന്ന് ഒരുക്കുന്നു.

Summary:
A youth has been arrested in connection with a theft case where gold ornaments and cash were stolen by breaking open the backdoor of a house in Kovalam.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

Related Articles

Popular Categories

spot_imgspot_img