തൃശൂർ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ, എന്നിട്ടും യുവാവ് കുടുങ്ങി. എറണാകുളം വാതിരുത്തി സ്വദേശിയായ നിഗരത്തിൽ വീട്ടിൽ ആന്റണി എന്നുവിളിക്കുന്ന വിനു (38)ആണ് എംഡിഎംഎയുമായി പിടിയിലായത്.
ഇയാൾ മലദ്വാരത്തിലൊളിപ്പിച്ച 38.55 ഗ്രാം എംഡിഎംഎയും ഡാൻസാഫ് സംഘം പിടിച്ചെടുക്കുകയായിരുന്നു. ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ കെ.സി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
ബുധനാഴ്ചയാണ് സംഭവം നടന്നത്. പീച്ചി പൊലീസ് സ്റ്റേഷൻ പരിധിയിലെ മുടിക്കോട് എന്ന സ്ഥലത്തുവച്ചാണ് ആന്റണി പിടിയിലായത്.
കെ എസ് ആർ ടി സി ബസ്സിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയ്ക്കിടെ അസ്വഭാവികമായി പെരുമാറിയ ഒരാളെ ചോദ്യം ചെയ്യുകയായിരുന്നു.
ഇയാൾ ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടർന്ന് തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എക്‌സ്‌റേ എടുത്തതിൽ മലദ്വാരത്തിൽ അസ്വഭാവികമായി ഒരു വസ്തു കണ്ടെത്തി.
പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലെത്തി നടത്തിയ വിശദമായ പരിശോധനയിൽ മലദ്വാരത്തിൽ നിന്നും ഇൻസുലേഷൻ ടേപ്പ്‌കൊണ്ട് ഒട്ടിച്ച നിലയിലുള്ള 38.55 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഡാൻസാഫ് സബ് ഇൻസ്‌പെ്കടർ കെ.സി ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെ്ക്ടർമാരായ ഷാജു, ഗോപാലൻ സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ എസ് സിവിൽ പോലീസ് ഓഫീസർമാരായ വിപിൻദാസ്, കിഷാൽ എന്നിവരാണ് ഉണ്ടായിരുന്നത്.
അത് ആട്ടിറച്ചിയല്ല, പോത്തിന്റെ ഇറച്ചിയായിരുന്നു; കടയുടമയുടെ വെളിപ്പെടുത്തൽ വൈറൽ; ദൈവകോപം വരാതിരിക്കാൻ തല മൊട്ടയടിച്ചത് മുന്നൂറിലധികം പേർ
ഭുവനേശ്വർ: മട്ടൺ വിഭവങ്ങളെന്ന വ്യാജേനെ ബീഫ് ഐറ്റങ്ങളുണ്ടാക്കി വിറ്റ ഹോട്ടൽ പൂട്ടിച്ചു. ബീഫ് കലർന്ന മട്ടൺ തിന്ന മുന്നൂറിലധികം പേർ ദൈവകോപം വരാതിരിക്കാൻ തല മൊട്ടയടിച്ചതിന് പുറമെ പൂജാദികർമ്മങ്ങളും ശുദ്ധികലശവും നടത്തിയതായാണ് റിപ്പോർട്ട്. ഒഡീഷയിലെ പുരി ജില്ലയിലെ ചന്ദൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഭുവനേശ്വർ – പുരി നാഷണൽ ഹൈവേയിലുള്ള റസ്‌റ്റൊറന്റ് മട്ടൺ വിഭവങ്ങൾക്ക് വളരെ പ്രശസ്തമാണ്. ഈ മാസം ആറിന് ആട്ടിറച്ചി വ്യാപാരിയുടേതായി വന്ന വീഡിയോ സന്ദേശം നാട്ടുകാരെ ഞെട്ടിക്കുകയായിരുന്നു.
ആട്ടിറച്ചിയുടെ മറവിൽ താൻ ഈ ഹോട്ടലിൽ കൊടുക്കുന്ന മാംസത്തിൽ ബീഫ് കലർത്തി വിൽക്കാറുണ്ടെന്ന് ഗോ സംരക്ഷകർക്ക് മുമ്പിൽ തുറന്ന് പറയുന്നതായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. ഈ ദൃശ്യങ്ങൾ നാടാകെ പരന്നത്തോടെ ഭക്ഷ്യ സുരക്ഷാ അധികൃതർ പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു.
റസ്റ്റൊറന്റ് ഉടമയെ ചോദ്യം ചെയ്തു. പിന്നീട്മാംസത്തിന്റെ സാമ്പിളുകൾ കൂടുതൽ പരിശോധനക്കായി ലാബിലേക്ക് അയച്ചു. സംഭവം വിവാദമുണ്ടായതിനെ തുടർന്ന് കട പൂട്ടിച്ചു. അനിഷ്ട സംഭവങ്ങൾ നടക്കാതിരിക്കാൻ പ്രദേശത്ത് പോലീസ് ബന്തവസ് ഏർപ്പെടുത്തി.
ബീഫ് തിന്ന സംഭവം പുറത്തറിഞ്ഞതോടെ ഗ്രാമത്തിലെ ക്ഷേത്ര പൂജാരി ശുദ്ധികർമ്മങ്ങൾ നടത്താൻ ബീഫ് തിന്നവരോട് നിർദ്ദേശിക്കുകയായിരുന്നു. രണ്ട് ദിവസം നീണ്ടു നിന്ന പൂജകളും പരിഹാരക്രിയ കളുമാണ് പൂജാരി വിധിച്ചത്.
ബീഫ് കഴിച്ചവർ തല മുണ്ഡനം ചെയ്യുന്നതിന് പുറമേ, പുണ്യസ്‌നാനം, ശുദ്ധികലശം, പുണ്യാഹം തളിക്കൽ, തുടങ്ങിയ കർമ്മങ്ങൾ അനുഷ്ടിച്ച് വരികയാണ്. ഇതു കൂടാതെ ഗോമൂത്രം കുടിക്കാനും പൂജാരി കല്പിച്ചിട്ടുണ്ട്.
ഹോട്ടലുകളിൽ കൃത്യമായ ഇടവേളകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തണമെന്ന് ജില്ലാ ഭരണ കൂടം നിർദ്ദേശം നൽകി.