ബാറിൽ കത്തിയുമായെത്തി, പിന്നെ അടപടലം കുത്തി: അടിമാലിയിൽ അക്രമം വിതച്ച യുവാവ് അറസ്റ്റിൽ

അടിമാലി മാതാ ബാറിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ കത്തിക്കുത്ത് കേസിൽ ഒളിവിലായിരുന്ന പ്രതിയെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി മാവേലി പു ത്തൻപുരയിൽ എം.എം. സനിലിനെ (38)യാണ് പോലീസ് അറസ്റ്റു ചെയ്തത്.

സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതിയെ ബുധനാഴ്ച രാവിലെയാണ് അറസ്റ്റു ചെയ്തത്. ഇയാളുടെ ആക്രമണത്തിൽ കഴുത്തിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ അടിമാലി ചാറ്റുപാറ വെള്ളാപ്പിള്ളിയിൽ ഹരിശ്രീ ആലുവ രാജഗിരി ആശുപത്രി
യിൽ അത്യാസന്ന നിലയിലാണ്.

സംഘർഷത്തിനിടെ പരിക്കേറ്റ സിനു ഉണ്ണി (30), അനിൽ (27) എന്നിവരും ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രിയാണ് അടിമാലി മാതാ ബാറിൽ സംഘർഷമുണ്ടായത്. മുൻവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

പേരൂർക്കട വിനീത കൊലപാതകം: പ്രതി രാജേന്ദ്രന് വധശിക്ഷ

പേരൂർക്കട അമ്പലമുക്ക് അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ്‌ നഗറിൽ ഡാനിയൽ മകൻ രാജേന്ദ്രൻ (40) ന് ആണ് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്

കുറ്റകരമായ വസ്തു കൈയേറ്റം (447) കൊലപാതകം (302) മരണം ഉണ്ടാക്കിയുള്ള കവർച്ച (397) തെളിവ് നശിപ്പിക്കൽ (201) എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതായി കണ്ടെത്തിയിരുന്നു

2022 ഫെബ്രുവരി ആറ് ഞായറാഴ്‌ചയായിരുന്നു തലസ്ഥാന നഗരത്തെ നടുക്കിയ സംഭവം.

കടുത്ത ലോക്‌ഡൗണ്‍ നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് രാജേന്ദ്രൻ പട്ടാപ്പകൽ വിനീതയെ നഗര ഹൃദയത്തിൽ വെച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട വിനീതയുടെ നാലര പവൻ തുക്കം വരുന്ന സ്വർണ മാല കവരുന്നതിനായാണ് പ്രതി ക്രൂരകൃത്യം നടത്തിയത്.

ഇയാൾ പേരൂർക്കട ഭാഗത്തെ ഒരു ഹോട്ടലിൽ ഒരു മാസത്തിലേറെയായി ജോലി നോക്കി വരികയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് യൂറോപ്പിലെ പല രാജ്യങ്ങളിലെയും കാലാവസ്ഥ പ്രവചനാതീതമായ...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം....

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങൾ പോലെ തന്നെ എണ്ണ-...

Related Articles

Popular Categories

spot_imgspot_img