വിമാനത്തിൽ ഷുഗർ ഗ്ലൈഡറുമായി യുവതി ! പേടിച്ച് നെട്ടോട്ടമോടി യാത്രക്കാർ: എല്ലാവരെയും പുറത്തിറക്കി

വിമാനത്തിന്റെ പാസഞ്ചർ ക്യാബിനുള്ളിൽ കയറ്റാൻ പറ്റാത്ത നിരവധി സാധനങ്ങൾ ഉണ്ട്. ഇത്തരം സാധനങ്ങൾ ക്യാബിനിൽ കയറ്റുന്നത് അപകടം ക്ഷണിച്ചുവരുത്തും. അതുകൊണ്ടുതന്നെ എല്ലാ വിമാനങ്ങളും യാത്രയ്ക്കു മുമ്പ് ഇത്തരം സാധനങ്ങൾ ക്യാബിനുള്ളിൽ ഇല്ല എന്ന് ഉറപ്പുവരുത്താറുണ്ട്. (Young woman with sugar glider on the plane! Frightened commuters)

എന്നാൽ എല്ലാ വിമാന ജീവനക്കാരെയും പറ്റിച്ച് യുവതി നടത്തിയ സാഹസം മറ്റു യാത്രക്കാരെ തെല്ലൊന്നുമല്ല കുഴച്ചത്. ചൈനയിലെഒരു വിമാനയാത്രയിലാണ് സംഭവം ഉണ്ടായത്. ഇതേ തുടർന്ന് ഒരു മണിക്കൂറോളം വിമാനം വൈകി.

ജീവനുള്ള മൃഗങ്ങളെ പാസഞ്ചർ ക്യാബിനുകൾക്കുള്ളിൽ യാത്രക്കാരോടൊപ്പം കൊണ്ടുപോകുന്നത് ചൈനയിലെ സിവിൽ ഏവിയേഷൻ അതോറിറ്റി വിലക്കിയതാണ്. ചൈനയിലെ ഷാങ്ഹായിൽ നിന്നുള്ള യുവതിയെയാണ് തന്റെ പ്രിയപ്പെട്ട ഷുഗർ ഗ്ലൈഡറുമായി വിമാനത്തിൽ കയറിയത്. അധികൃതർ കാണാതെ ബാഗിനുള്ളിൽ ഒളിപ്പിച്ചാണ് യുവതി ഷുഗർ ഗ്ലൈഡറുമായി വിമാനത്തിനുള്ളിൽ കയറിയത്.

എന്നാൽ, വിമാനത്തിൽ കയറിയതും ഇവൻ ബാഗിനുള്ളിൽ നിന്നും പുറത്തുചാടി. അതോടെ മറ്റു യാത്രക്കാർ പരിഭ്രാന്തിയിലായി. തുടർന്ന് വിമാനത്തിനുള്ളിലെ യാത്രക്കാരെ മുഴുവൻ ഇറക്കി സീറ്റിനടിയിൽ ഒളിച്ചിരുന്ന ഷുഗർ ഗ്ലൈഡറിനെ പിടികൂടിയശേഷമാണ് വിമാനം യാത്ര ആരംഭിച്ചത്.

വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപായാണ് യുവതിയുടെ ബാഗിൽ നിന്നും ഷുഗർ ​ഗ്ലൈഡർ പുറത്തു ചാടിയത്. തുടർന്ന് വിമാനത്തിനുള്ളിലെ സീറ്റിനിടയിൽ ഒളിച്ച കക്ഷിയെ കണ്ടുപിടിക്കാനായി യാത്രക്കാരെ മുഴുവൻ വീണ്ടും വിമാനത്തിൽ നിന്നും പുറത്തിറക്കുകയായിരുന്നു. പിന്നീട് ഇതിനെ പിടികൂടിയതിനുശേഷമാണ് യാത്ര ആരംഭിച്ചത്. ഇതേ തുടർന്ന് ഒരു മണിക്കൂറോളം വിമാനം വൈകി.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി ന്യൂഡൽഹി: ഇന്ത്യൻ നികുതി സംവിധാനത്തിൽ ചരിത്രപരമായ മാറ്റമെന്ന...

തിരുത്തി, പൊലീസ് ഡ്രൈവർ പുതിയ പ്രതി

തിരുത്തി, പൊലീസ് ഡ്രൈവർ പുതിയ പ്രതി തിരുവല്ല: എ.ഐ.ജി. വിനോദ് കുമാറിന്റെ സ്വകാര്യവാഹനം...

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും...

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം ന്യൂഡൽഹി: മത്സരപരീക്ഷകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കു വേണ്ടി പരീക്ഷയെഴുതുന്ന...

നയാരക്കുള്ള എണ്ണ വിതരണം നിർത്തി

നയാരക്കുള്ള എണ്ണ വിതരണം നിർത്തി റിയാദ്: ഇന്ത്യൻ എണ്ണക്കമ്പനിയായ നയാരക്കെതിരെയുള്ള യൂറോപ്യൻ യൂണിയൻ...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക്...

Related Articles

Popular Categories

spot_imgspot_img