ആത്മഹത്യ ഒരു നിമിഷത്തെ തീരുമാനമാണ്. ആ സമയത്ത് ആരെങ്കിലും ഒന്നാശ്വസിപ്പിക്കാൻ ഉണ്ടെങ്കിൽ ചിലപ്പോൾ ആ തീരുമാനം മാറിയേക്കാം. ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ആ നീക്കത്തില്‍ നിന്നും തന്നെ രക്ഷപ്പെടുത്തിയ ആളോട് പ്രണയം തോന്നുകയും ചെയ്യുന്നതും സ്വാഭാവികം. അത്തരമൊരു സംഭവമാണ് ഇത്. Young woman marries loco pilot who saved her life
2019 -ല്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക്ഷെയറിലാണ് സംഭവം നടന്നത്. ബ്രാഡ്ഫോർഡിൽ നിന്നുള്ള 33 കാരിയായ ഷാർലറ്റ് ലീ, നേഴ്സും രണ്ട് കുട്ടികളുടെ അമ്മയുമാണ്. 2019 -ല്‍ ഷാർലറ്റ് ലീയ്ക്ക് കടുത്ത വിഷാദവും ഉത്കണ്ഠയും മൂലം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ബാധിച്ചു. വൈകാരികമായി സ്ഥിരത നേടാന്‍ പറ്റാതെ അവര്‍ കടുത്ത മാനസിക പ്രശ്നങ്ങൾ നേരിടുന്ന സമയമായിരുന്നു.
ഒടുവില്‍, ഷാർലറ്റ് ലീ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാനായിരുന്നു അവളുടെ പ്ലാൻ. ഇതനുസരിച്ച് അവൾ ട്രെയിൻ വരുന്ന ട്രാക്കിൽ നിന്നു. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.
ട്രെയിനിന്‍റെ ലോക്കോ പൈലറ്റ്, ദൂരെ നിന്ന് തന്നെ ഷാര്‍ലെറ്റിനെ കണ്ടു. അവള്‍ ആത്മഹത്യ ചെയ്യാൻ നില്‍ക്കുകയാണെന്ന് മനസ്സിലാക്കിയ അയാൾ പൊടുന്നനെ ട്രെയിൻ നിർത്തി. പിന്നാലെ, ട്രെയിനില്‍ നിന്നുമിറങ്ങി ഷാര്‍ലന്‍റിന്‍റെ സമീപിക്കുകയും അവളെ അനുനയിപ്പിച്ച് ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചു.
തുടര്‍ന്ന് അദ്ദേഹം അവളെ അടുത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയും അവിടെ നിന്നും സ്റ്റേഷന്‍ മാസ്റ്ററുടെയും പോലീസിന്‍റെയും സഹായത്തോടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയയ്ക്കുകയു ചെയ്‌തു. ലോക്കോ പൈലറ്റിൽ നിന്നും ലഭിച്ചആ പിന്തുണ അവളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു രേണു വേണം പറയാൻ.
അസുഖമൊക്കെ ഭേദമായി മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങിയ ഷാര്‍ലറ്റ്, തന്നെ രക്ഷിച്ച ഡേവ് ലെ എന്നുപേരുള്ള ലോക്കോ പൈലറ്റിനോട് നന്ദി പറയാനായി സമൂഹ മാധ്യമങ്ങളില്‍ തെരഞ്ഞു. ഒടുവില്‍ അദ്ദേഹത്തെ കണ്ടെത്തുകയും ഇരുവരും സംസാരിക്കുകയും ചെയ്തു.
ഏതാണ്ട് രണ്ട് മാസത്തോളം ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം സംസാരിച്ച ഇരുവരും ഒടുവിൽ കണ്ടുമുട്ടി. പിന്നീടുള്ള മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ഇരുവര്‍ക്കുമിടയില്‍ സ്നേഹബന്ധം ഉരുത്തിരിഞ്ഞു. ഒടുവിൽ, അവർ ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു.
മനഃസ്വസ്ഥത ഇല്ലാതിരുന്ന കാലത്തെ അപകടകരമായ പ്രവൃത്തി മൂലം നഷ്ടപ്പെടുമായിരുന്ന ആ ജീവൻ ഇന്ന് തന്നെ രക്ഷിച്ച യുവാവിനൊപ്പം സന്തോഷമായി ജീവിക്കുകയാണ്. ഇരുവര്‍ക്കും ഒരു കുട്ടിയുമുണ്ട്.