കോഴിക്കോട്: സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. എരഞ്ഞിപ്പാലത്താണ് സംഭവം.
മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയാണ് മരിച്ചത്. തൊട്ടുപിന്നാലെ യുവതിക്കൊപ്പമുണ്ടായിരുന്ന തൃശൂർ സ്വദേശി അബ്ദുൾ സനൂഫിനെ കാണാതായി.
ഇന്നലെ ഉച്ചയോടെയാണ് യുവതിയുടെ മൃതദേഹം ലോഡ്ജിലെ മറിക്കുള്ളിലെ കട്ടിലിൽ കണ്ടെത്തിയത്.
സ്ഥലത്തെത്തി പരിശോധിച്ച നടക്കാവ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാത്രി 11 ഓടെയാണ് യുവാവിനൊപ്പം യുവതി ലോഡ്ജിൽ മുറിയെടുത്തത്. 25ന് രാത്രി 10 ഓടെ പണമെടുത്ത് വരാമെന്ന് പറഞ്ഞ് യുവാവ് ലോഡ്ജിൽ നിന്നും പുറത്തേക്ക് പോയതിനു ശേഷം തിരിച്ചെത്തിയിട്ടില്ല.
യുവതിയുടെ ആധാർ കാർഡ്, പാൻകാർഡ്, റേഷൻ കാർഡ് എന്നിവ പോലീസ് ലോഡ്ജിൽ നിന്നും കണ്ടെടുത്തു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
പോസ്റ്റ്മോർട്ടത്തിനുശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.