web analytics

നമ്പർ പ്ലേറ്റ് മറച്ച സ്‌കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ചു: ശേഷം നടന്നത്….

വിഴിഞ്ഞത്ത് സ്‌കൂട്ടറിലെത്തിയ യുവാക്കൾ നടന്നുപോകുകയായിരുന്ന വയോധികയുടെ സ്വർണമാല പൊട്ടിച്ചുകടന്നു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ പ്രതികളെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ അറസ്റ്റുചെയ്തു.

ഉച്ചക്കട ചന്തയിൽ നിന്ന് സാധനങ്ങൾ വാങ്ങിയശേഷം പയറ്റുവിളയിലെ വീട്ടിലേക്ക് പോകുകയായിരുന്ന കമലാക്ഷിയുടെ(80)ഒന്നേകാൽ പവൻ തൂക്കമുളള മാലയാണ് പൊട്ടിച്ചുകടന്നത്. നെയ്യാറ്റിൻകര പെരുമ്പഴൂതുർ വടക്കോട് തളിയാഴ്ച്ചൽ വീട്ടിൽ ജയകൃഷ്ണൻ(42) ഇയാളുടെ സുഹ്യത്ത് ചെങ്കൽ ഇറച്ചികാണിപൊറ്റയിൽ വീട്ടിൽ മനോജ്(31) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്ത്.

പ്രതികളിൽ മനോജിന്റെ സ്‌കൂട്ടറാണ് മോഷണത്തിന് ഉപയോഗിച്ചത്. ഇതിന്റെ നമ്പർ പ്ലേറ്റിനെ ഇൻസുലേഷൻ ടേപ്പുപയോഗിച്ച് മറച്ചിരുന്നു എന്ന് പോലീസ് പറഞ്ഞു. പൊട്ടിച്ചെടുത്ത മാല നെയ്യാറ്റികരക്കടുത്ത് പിരായിമൂട് എന്ന സ്ഥലത്തുളള സ്വകാര്യ സ്വർണപണയ സ്ഥാപനത്തിൽ 60000 രൂപയ്ക്ക് പണയം വെച്ചു. തുടർന്ന് ഇരുവരും പണം പങ്കിട്ടെടുത്തു എന്നും പോലീസ് പറഞ്ഞു.

എസ്.ഐ.മാരായ ഡി.ഒ. ദിനേശ്, എം. പ്രശാന്ത്, എ.എസ്.ഐ. അജികുമാർ, എസ്.സി.പി.ഒ. സതീഷ്, സി.പി.ഒ.മാരായ സുജിത്, ഷെഫിൻ ജോണി എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

രക്തക്കറ പുരണ്ട സ്ത്രീയുടെ അടിവസ്ത്രങ്ങളുമായി യുവാവ്

രക്തക്കറ പുരണ്ട സ്ത്രീയുടെ അടിവസ്ത്രങ്ങളുമായി യുവാവ് കോഴിക്കോട്: ബാലുശ്ശേരി കിനാലൂരിൽ രക്തക്കറ പുരണ്ട...

‘ഇവിടെ ടിക്കറ്റില്ല, എന്നാൽ അടുത്തിടത്തേക്ക് വിട്ടോ’….സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ ഏഴുവയസ്സുകാരി കുട്ടിയെ മറന്നു മാതാപിതാക്കൾ

സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ കുട്ടിയെ മറന്നു മാതാപിതാക്കൾ .ഗുരുവായൂർ: സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ...

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു ചെന്നൈ: ജ്വല്ലറികളിലേക്ക് എത്തിക്കാനുള്ള സ്വർണവുമായി പോയ സംഘത്തെ ആക്രമിച്ച് കവർച്ച...

ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ബിന്ദു

ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ബിന്ദു തിരുവനന്തപുരം: പേരൂര്‍ക്കടയിലെ വ്യാജ മാലമോഷണക്കേസില്‍...

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ ലൈംഗിക ആരോപണത്തെ തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്ന്...

Related Articles

Popular Categories

spot_imgspot_img