തിരുവനന്തപുരം: തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ യുവാക്കൾ തമ്മിൽ സംഘർഷം. ഒരാൾക്ക് കുത്തേറ്റു. വെമ്പായം സ്വദേശി സുജിത് (25) നാണ് കുത്തേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.(young man was stabbed on Manaveeyam Veedhi)
സുജിത്തിന്റെ ഇടതു നെഞ്ചിനാണ് കുത്തേറ്റത്. മാനവീയം വീഥിയിൽ വെച്ച് ഷിയാസ് എന്നയാൾ കുത്തിയെന്നാണ് സുജിത് പൊലീസിന് മൊഴി നൽകിയത്. സുജിത് നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ലഹരി ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. അതേസമയം കുത്തേറ്റ സുജിത്തിൽ നിന്നും ഒരു കത്തിയും കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു.