web analytics

മലപ്പുറത്ത് യുവാവിനെ പുലി കടിച്ചുകൊന്നു

മലപ്പുറം: മലപ്പുറത്ത് പുലിയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മലപ്പുറം കാളികാവിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറാണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് സംഭവം. ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിം​ഗ് തൊഴിലാളി പറഞ്ഞിരുന്നു. ജോലി ചെയ്യുന്നതിനിടെ പുലി ആക്രമിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തുനിന്നും 5 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

നെടുമ്പാശ്ശേരിയിൽ യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ വാഹനമിടിച്ച് കൊലപ്പെടുത്തി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി സിഐഎസ്എഫ് ഉദ്യോഗസ്ഥൻ. തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ (24) ആണ് മരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള നായത്തോട് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

സംഭവത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ബീഹാർ സ്വദേശിയായ മോഹൻ കുമാറിനെ കസ്റ്റഡിയിലെടുത്തു. ഒരു കിലോമീറ്ററോളം ബോണറ്റിൽ യുവാവിനെ കിടത്തി വാഹനമോടിച്ച് നിലത്ത് തള്ളിയിട്ട ശേഷം കാർ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.

ജിജോ കാർ ഓടിച്ചു പോകുമ്പോൾ മോഹൻകുമാർ സൈഡ് നല്‍കിയിരുന്നില്ല. നായത്തോട് ഭാഗത്തെത്തിയപ്പോള്‍ ഇക്കാര്യം ജിജോ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ ഉദ്യോഗസ്ഥൻ ജിജോയെ ബോണറ്റിലിട്ട് ഒരു കിലോമീറ്ററോളം വാഹനമോടിക്കുകയായിരുന്നു.

തുടര്‍ന്ന് വാഹനത്തിന്റെ ബോണറ്റില്‍ നിന്ന് ജിജോ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിജോയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് കിട്ടിയ ശിക്ഷയിങ്ങനെ:

ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്ത പ്രതിക്ക് കിട്ടിയ...

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി തിരുവനന്തപുരം: 10 ലക്ഷം രൂപ വിലവരുന്ന...

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി കൊച്ചി: സംസ്ഥാനത്ത് സ്വർണവില...

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയിൽ ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം....

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

Related Articles

Popular Categories

spot_imgspot_img