web analytics

യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് പിടിയില്‍

യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് പിടിയില്‍

പാലക്കാട്: യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകന്‍ സന്തോഷ് (42) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രിയാണ് സന്തോഷിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സന്തോഷിനെ മൂങ്കില്‍മട സ്വദേശിയായ യുവാവ് വീട്ടില്‍ കയറി മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

അവിവാഹിതനായ സന്തോഷിന് വിവാഹിതയായ യുവതിയുമായി സൗഹൃദമുണ്ടായിരുന്നു എന്നാണ് വിവരം. ഇന്നലെ രാത്രി ഈ യുവതിയാണു സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചതെന്ന് പൊലീസ് പറയുന്നു.

ഭര്‍ത്താവ് സന്തോഷിനെ മര്‍ദിച്ചതായി പറഞ്ഞെന്നും ചെന്നു നോക്കിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതു കണ്ടെന്നുമാണു യുവതി പോലീസ് സ്റ്റേഷനില്‍ അറിയിച്ചത്.

തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സന്തോഷിനെ വീടിനകത്തു തറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഡോക്ടര്‍ സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.

സന്തോഷിന്റെ നെറ്റിയില്‍ മര്‍ദനമേറ്റതിന്റെ പാടുണ്ട്. ടിവിയില്‍ കണക്ട് ചെയ്യുന്ന കേബിളും മൃതദേഹത്തിനു സമീപത്തായി കണ്ടെത്തി. യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു വരികയാണ്.

നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിവ്; മുഖ്യമന്ത്രിക്ക് പരാതി

ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിവ് നടത്തുന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ആണ് നിമിഷപ്രിയക്ക് പരാതി നല്‍കിയത്.

നിമിഷപ്രിയയുടെ പേരില്‍ പിരിവ് നടത്തുന്ന കെ എ പോളിനെതിരെ കേസെടുക്കണം എന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.

ആക്ഷന്‍ കൗണ്‍സില്‍ അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രനാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കണമെന്നായിരുന്നു കെ എ പോൾ ആവശ്യപ്പെട്ടത്. എന്നാൽ പണപ്പിരിവ് വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഡോ. കെ എ പോള്‍ എന്ന എക്‌സ് അക്കൗണ്ട് വഴിയാണ് നിമിഷപ്രിയയെ രക്ഷിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടുളള പോസ്റ്റ് വന്നത്. 8.3 കോടി രൂപ വേണമെന്നാണ് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ ഇത് വ്യാജ പോസ്റ്റാണെന്നും പണപ്പിരിവ് തട്ടിപ്പാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Summary: A shocking murder was reported in Palakkad Kozhinjampara, where Santosh (42), son of late Marimuthu from Karampotta, was found killed inside his house last night. Police have launched an investigation into the incident.

spot_imgspot_img
spot_imgspot_img

Latest news

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

Other news

റസ്റ്റോറന്റിലേക്ക് വിമാനം തകർന്നുവീണു; 4 മരണം

റസ്റ്റോറന്റിലേക്ക് വിമാനം തകർന്നുവീണു; 4 മരണം ബ്രസീലിയ:  ചെറുവിമാനം റസ്റ്റോറന്റിലേക്ക് തകർന്നുവീണ് തീപിടിത്തം...

കോഴിക്കോട് കുന്നമംഗലത്ത് പടക്ക നിർമ്മാണത്തിനിടെ ഉഗ്രസ്ഫോടനം: മരണം രണ്ടായി; നാട് നടുങ്ങിയ ദുരന്തത്തിന്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്!

കോഴിക്കോട്: വിഷു ആഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടെ കോഴിക്കോട് കുന്നമംഗലത്തെ കുരുക്കത്തൂരിൽ വൻ ദുരന്തം....

തടസ്സങ്ങളും മാനസിക സമ്മർദ്ദവും; ഇന്നത്തെ നക്ഷത്രഫലം

തടസ്സങ്ങളും മാനസിക സമ്മർദ്ദവും; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലത്തിൽ പല രാശിക്കാർക്കും രാവിലെക്കും വൈകുന്നേരത്തിനും...

Related Articles

Popular Categories

spot_imgspot_img