കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നു; സൃഹൃത്ത് പിടിയിൽ

കൊല്ലം: ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. സംഭവത്തിൽ ഇര്‍ഷാദിന്റെ സുഹൃത്തായ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.(Young man killed in kollam; his friend in custody)

സഹദിന്റെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. ദിവസങ്ങളായി സഹദിന്റെ വീട്ടിലായിരുന്നു ഇര്‍ഷാദിന്റെ താമസം. രാവിലെ പതിനൊന്നു മണിയോടെ സഹദ് വീടിനുളളില്‍ കത്തിയുമായി നില്‍ക്കുന്നത് സഹദിനെയാണ് പിതാവ് കണ്ടത്. തുടര്‍ന്ന് നോക്കിയപ്പോഴാണ് വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ ഇര്‍ഷാദ് മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് ചിതറ പൊലീസിനെ വിവരം അറിയിച്ചു

കൊല്ലപ്പെട്ട ഇർഷാദ് അടൂർ പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. അത് ലറ്റായിരുന്ന ഇർഷാദിന് സ്പോർട്ട്സ് കോട്ടയിലാണ് ജോലി ലഭിച്ചത്. എന്നാൽ ദുശീലം കാരണം ഇർഷാദിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയായിരുന്നു. പിടിയിലായ സുഹൃത്ത് സഹദിനെതിരെ എംഡിഎംഎ കേസില്‍ കടയ്ക്കല്‍ സ്റ്റേഷനില്‍ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

മലപ്പുറത്ത് മദ്യപാനികൾ കൂടിയോ

മലപ്പുറത്ത് മദ്യപാനികൾ കൂടിയോ തിരുവനന്തപുരം: കേരളത്തിലെ ഓണം സീസണിൽ മദ്യവിൽപന ഇത്തവണയും റെക്കോർഡ്...

10 മണിക്കൂറിനുള്ളിൽ നടത്തിയത് 21 സിസേറിയൻ പ്രസവങ്ങൾ; ‘തനിക്കിതൊക്കെ നിസ്സാര’മെന്ന് ഡോക്ടർ; വിവാദം

10 മണിക്കൂറിനുള്ളിൽ നടത്തിയത് 21 സിസേറിയൻ പ്രസവങ്ങൾ; 'തനിക്കിതൊക്കെ നിസ്സാര'മെന്ന് ഡോക്ടർ;...

മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?

മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ? മലയാളികൾക്ക് മഞ്ജു വാര്യരെ പരിചയപ്പെടുത്തേണ്ടതില്ല. മലയാളി ജീവിതത്തോട്...

ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ ഇന്നും ചോദ്യം ചെയ്യും

ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ ഇന്നും ചോദ്യം ചെയ്യും കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ...

ട്രെയിനില്‍ നിന്ന് എടുത്തുചാടി കച്ചവടക്കാരന്‍

ട്രെയിനില്‍ നിന്ന് എടുത്തുചാടി കച്ചവടക്കാരന്‍ മലപ്പുറം: ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ ട്രെയിനില്‍ നിന്ന്...

എംഎല്‍എ ലിന്റോ ജോസഫിന്റെ ഭാര്യയ്ക്ക് ഇരട്ട വോട്ട്

എംഎല്‍എ ലിന്റോ ജോസഫിന്റെ ഭാര്യയ്ക്ക് ഇരട്ട വോട്ട് കോഴിക്കോട്: തിരുവമ്പാടി എംഎല്‍എ ലിന്റോ...

Related Articles

Popular Categories

spot_imgspot_img